x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച​യ്ക്കു​ പി​ന്നി​ൽ നൂ​റ്റാ​ണ്ടി​ന്‍റെ ഗൂ​ഢ​ത​ന്ത്രം: സ​ച്ചി​ദാ​ന​ന്ദ​ൻ


Published: March 25, 2026 12:21 AM IST | Updated: March 25, 2026 12:21 AM IST

തൃ​​​ശൂ​​​ർ: ബി​​​ജെ​​​പി​​​യു​​​ടെ ഇ​​​ന്ന​​​ത്തെ വ​​​ള​​​ർ​​​ച്ച​​​യ്ക്കു​​​ പി​​​ന്നി​​​ൽ നൂ​​​റു​​​വ​​​ർ​​​ഷ​​​ത്തെ നി​​​ര​​​ന്ത​​​ര​​​വും ആ​​​സൂ​​​ത്രി​​​ത​​​വും ത​​​ന്ത്ര​​​പ​​​ര​​​വുമാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നു സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ.

പു​​​റ​​​മേ കാ​​​ണാ​​​ത്ത​​​വി​​​ധം അ​​​ടി​​​യൊ​​​ഴു​​​ക്കു​​​ക​​​ളി​​​ലൂ​​​ടെ​​​യു​​​ള്ള ഇ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ളാ​​​ണ് ആ​​​ത്യ​​​ന്തി​​​ക​​​മാ​​​യി ആ​​​ർ​​​എ​​​സ്എ​​​സ് അ​​​ജ​​​ൻ​​​ഡ​​​ക​​​ൾ​​​ക്കു ക​​​രു​​​ത്തു​​​ പ​​​ക​​​രു​​​ന്ന​​​ത്. അ​​​റി​​​ഞ്ഞോ അ​​​റി​​​യാ​​​തെ​​​യോ അ​​​ത​​​ത് കാ​​​ല​​​ത്തെ രാ​​​ഷ്‌​​ട്രീ​​​യ​​​ക​​​ക്ഷി​​​ക​​​ൾ ഇ​​​തി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്നു​​​ണ്ട്. ആ​​​ർ​​​എ​​​സ്എ​​​സി​​​നെ​​​തി​​​രേ വേ​​​ണ്ട​​​ത്ര പ്ര​​​തി​​​രോ​​​ധം ഉ​​​യ​​​രു​​​ന്നി​​​ല്ല. രാ​​​ഹു​​​ൽ ഗാ​​​ന്ധി ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടു​​​വ​​​ന്ന വോ​​​ട്ടു​​​ചോ​​​ർ​​​ച്ച പോ​​​ലു​​​ള്ള ഗൗ​​​ര​​​വത​​​ര​​​മാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ൾ​​​പോ​​​ലും വേ​​​ണ്ട​​​ത്ര ശ​​​ക്തി​​​യോ​​​ടെ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ മ​​​റ്റു ക​​​ക്ഷി​​​ക​​​ൾ​​​ക്കു ക​​​ഴി​​​യു​​​ന്നി​​​ല്ലെ​​​ന്ന് സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

മു​​​ൻ​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ലോ​​​ക​​​ത്തെ​​​വി​​​ടെ​​​യും അ​​​നീ​​​തി ക​​​ണ്ടാ​​​ൽ മു​​​ഷ്ടി​​​ചു​​​രു​​​ട്ടി പ്ര​​​തി​​​ഷേ​​​ധി​​​ച്ചി​​​രു​​​ന്ന യു​​​വ​​​ത്വം ഇ​​​ന്നു നി​​​ശ​​​ബ്ദ​​​ത​​​യി​​​ലാ​​​ണ്. അ​​​യ​​​ൽ​​​പ​​​ക്ക​​​ത്തെ പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ൽ​​​പോ​​​ലും ശ​​​ബ്ദ​​​മു​​​യ​​​ർ​​​ത്താ​​​ൻ മ​​​ടി​​​ക്കു​​​ന്ന ഭ​​​യ​​​മോ നി​​​സം​​​ഗ​​​ത​​​യോ യു​​​വ​​​ജ​​​ന​​​ങ്ങ​​​ളെ ഗ്ര​​​സി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തെ ത​​​ക​​​ർ​​​ക്കാ​​​നു​​​ള്ള ആ​​​സൂ​​​ത്രി​​​ത ​​​ശ്ര​​​മ​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​മ്പോ​​​ൾ ഈ ​​​മൗ​​​നം വെ​​​ടി​​​യാ​​​ൻ യു​​​വ​​​ത്വ​​​ത്തെ പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് രാ​​​ഷ്‌​​ട്രീ​​​യ​​​ പാ​​​ർ​​​ട്ടി​​​ക​​​ൾ ചെ​​​യ്യേ​​​ണ്ട​​​ത്. ഫാ​​​സി​​​സം വാ​​​തി​​​ലി​​​ൽ വ​​​ന്നു മു​​​ട്ടി​​​വി​​​ളി​​​ക്കു​​​ന്ന ഇ​​​ത്ര​​​യും ഭീ​​​ക​​​ര​​​മാ​​​യ കാ​​​ലം ഇ​​​തി​​​നു​​​മു​​​ന്പ് ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം ഓ​​​ർ​​​മി​​​പ്പി​​​ച്ചു.

തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഭ​​​ര​​​ണം പ​​​ല​​​പ്പോ​​​ഴും അ​​​ധി​​​കാ​​​ര​​​വി​​​കേ​​​ന്ദ്രീ​​​ക​​​ര​​​ണ​​​ത്തി​​​നു പ​​​ക​​​രം അ​​​ഴി​​​മ​​​തി​​​യി​​​ലേ​​​ക്കും ജീ​​​ർ​​​ണ​​​ത​​​യി​​​ലേ​​​ക്കും ന​​​യി​​​ച്ചേ​​​ക്കാ​​​മെ​​​ന്നു സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. പ്ര​​​ത്യ​​​യ​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ അ​​​ടി​​​ത്ത​​​റ​​​യി​​​ല്ലാ​​​തെ, ത​​​ങ്ങ​​​ളു​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യോ​​​ടു ചേ​​​ർ​​​ന്നു​​​നി​​​ൽ​​​ക്കു​​​ന്ന അ​​​ഴി​​​മ​​​തി​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തോ​​​ട് ഒ​​​ട്ടി​​​നി​​​ൽ​​​ക്കു​​​ന്ന​​​ത് അ​​​പ​​​ക​​​ട​​​ക​​​ര​​​മാ​​​ണ്. ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള മോ​​​ശം അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ ന​​​മ്മു​​​ടെ ക​​​മ്യൂ​​​ണി​​​സ്റ്റ് പ്ര​​​സ്ഥാ​​​ന​​​ത്തി​​​ന് ഉ​​​ണ്ടാ​​​ക​​​രു​​​തെ​​​ന്ന് ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​താ​​​യും അ​​​തു ത​​​ന്‍റെ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ബി​​​ജെ​​​പി​​​യെ പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്താ​​​ൻ വേ​​​ക്ക് അ​​​പ്പ് കേ​​​ര​​​ളം (ഉ​​​ണ​​​രൂ കേ​​​ര​​​ള​​​മേ) എ​​​ന്ന കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണം ന​​​ട​​​ത്തു​​​മെ​​​ന്നും ബി​​​ജെ​​​പി​​​ക്കു സാ​​​ധ്യ​​​ത​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക ക്യാ​​​മ്പു​​​ക​​​ളും വെ​​​ബി​​​നാ​​​റു​​​ക​​​ളും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​മെ​​​ന്നും സ​​​ച്ചി​​​ദാ​​​ന​​​ന്ദ​​​ൻ പ​​​റ​​​ഞ്ഞു. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ശ​​​ര​​​ത് ചേ​​​ലൂ​​​ർ, ഖ​​​ദീ​​​ജ, ഡോ. ​​​സ്മി​​​ത പി. ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Tags : conspiracy BJP K. Sachidanandan

Recent News

Corehub Up