x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സസ്യലോകത്തേക്ക് പുതിയൊരു സുന്ദരി


Published: May 16, 2026 02:30 AM IST | Updated: May 16, 2026 02:30 AM IST

തേ​​ഞ്ഞി​​പ്പ​​ലം: പ​​ശ്ചി​​മ​​ഘ​​ട്ട​​ത്തി​​ല്‍നി​​ന്ന് പു​​തി​​യൊ​​രു സ​​സ്യ​​ത്തെ​​ക്കൂ​​ടി തി​​രി​​ച്ച​​റി​​ഞ്ഞ് കാ​​ലി​​ക്ക​​ട്ട് സ​​ര്‍വ​​ക​​ലാ​​ശാ​​ല​​യി​​ലെ​​യും ബൊ​​ട്ടാ​​ണി​​ക്ക​​ല്‍ സ​​ര്‍വേ ഓ​​ഫ് ഇ​​ന്ത്യ​​യി​​ലെ​​യും ഗ​​വേ​​ഷ​​ക​​ര്‍.

ഇ​​ടു​​ക്കി ജി​​ല്ല​​യി​​ലെ മാ​​ങ്കു​​ളം, ക​​ല്ലാ​​ര്‍ തു​​ട​​ങ്ങി​​യ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ല്‍ 1380 മു​​ത​​ല്‍ 1480 മീ​​റ്റ​​ര്‍ വ​​രെ​​യു​​ള്ള ഉ​​യ​​ര​​ത്തി​​ല്‍നി​​ന്നാ​​ണ് മെ​​ലാ​​സ്റ്റോ​​മ​​റ്റേ​​സി​​യെ സ​​സ്യ​​കു​​ടും​​ബ​​ത്തി​​ലെ ‘സു​​ന്ദ​​രി​​യി​​ല’ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന സോ​​ണ​​റി​​ല ജ​​നു​​സി​​ല്‍പ്പെ​​ട്ട സ​​സ്യ​​ത്തെ ക​​ണ്ടെ​​ത്തി​​യ​​ത്.

കാ​​ലി​​ക്ക​​ട്ട് സ​​ര്‍വ​​ക​​ലാ​​ശാ​​ല സ​​സ്യ​​ശാ​​സ്ത്ര​​വി​​ഭാ​​ഗം മു​​ന്‍ മേ​​ധാ​​വി​​യും സീ​​നി​​യ​​ര്‍ പ്ര​​ഫ​​സ​​റു​​മാ​​യി​​രു​​ന്ന ഡോ. ​​സ​​ന്തോ​​ഷ് ന​​മ്പി, കാ​​ലി​​ക്ക​​ട്ട് സ​​ര്‍വ​​ക​​ലാ​​ശാ​​ല മു​​ന്‍ ഗ​​വേ​​ഷ​​ക​​യും നി​​ല​​വി​​ല്‍ ബൊ​​ട്ടാ​​ണി​​ക്ക​​ല്‍ സ​​ര്‍വേ ഓ​​ഫ് ഇ​​ന്ത്യ​​യി​​ല്‍ റി​​സ​​ര്‍ച്ച് അ​​സോ​​സി​​യേ​​റ്റു​​മാ​​യ ഡോ. ​​എ​​സ്. ര​​ശ്മി, ബൊ​​ട്ടാ​​ണി​​ക്ക​​ല്‍ സ​​ര്‍വേ ഓ​​ഫ് ഇ​​ന്ത്യ​​യി​​ലെ ശാ​​സ്ത്ര​​ജ്ഞ​​ന്‍ ഡോ. ​​കെ. കാ​​ര്‍ത്തി​​കേ​​യ​​ന്‍, കാ​​ലി​​ക്ക​​ട്ട് സ​​ര്‍വ​​ക​​ലാ​​ശാ​​ല ഗ​​വേ​​ഷ​​ക​​യാ​​യി​​രു​​ന്ന ഡോ. ​​ഡാ​​നി ഫ്രാ​​ന്‍സി​​സ്, ഇ​​രി​​ങ്ങാ​​ല​​ക്കു​​ട ക്രൈ​​സ്റ്റ് കോ​​ളേ​​ജി​​ലെ ബോ​​ട്ട​​ണി വി​​ഭാ​​ഗം അ​​ധ്യാ​​പ​​ക​​ന്‍ ഡോ. ​​വി​​ഷ്ണു മോ​​ഹ​​ന്‍ എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ഗ​​വേ​​ഷ​​ക​​രാ​​ണു പു​​തി​​യ സ​​സ്യ​​ത്തെ ക​​ണ്ടെ​​ത്തി​​യ​​ത്.

ഫി​​ന്‍ലാ​​ന്‍ഡി​​ല്‍നി​​ന്നു പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന അ​​ന്താ​​രാ​​ഷ്ട്ര ജേ​​ര്‍ണ​​ലാ​​യ ‘അ​​ന​​ല്‍സ് ബോ​​ട്ട​​ണി​​സി’ ഫെ​​ന്നി​​സി​​യി​​ല്‍ ക​​ണ്ടെ​​ത്ത​​ലി​​ന്‍റെ വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചി​​ട്ടു​​ണ്ട്. സോ​​ണ​​റി​​ല ജ​​നു​​സി​​നെ സ​​സ്യ​​ലോ​​ക​​ത്തി​​നു പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ, ഇ​​ന്ത്യ​​ന്‍ സ​​സ്യ​​ശാ​​സ്ത്ര​​ത്തി​​ന്‍റെ പി​​താ​​വാ​​യി അ​​റി​​യ​​പ്പെ​​ടു​​ന്ന വി​​ല്യം റോ​​ക്‌​​സ്ബ​​ര്‍ഗി​​നോ​​ടു​​ള്ള ആ​​ദ​​ര​​സൂ​​ച​​ക​​മാ​​യി ‘സോ​​ണ​​റി​​ല റോ​​ക്സ്ബ​​ര്‍ഗി’ എ​​ന്നാ​​ണ് ഇ​​തി​​നു ശാ​​സ്ത്രീ​​യ​​നാ​​മം ന​​ല്‍കി​​യി​​രി​​ക്കു​​ന്ന​​ത്.

അ​​റു​​പ​​ത് സെ​​ന്‍റി​​മീ​​റ്റ​​ര്‍ വ​​രെ ഉ​​യ​​ര​​ത്തി​​ല്‍ വ​​ള​​രു​​ന്ന സ​​സ്യ​​കാ​​ണ്ഡ​​വും ഇ​​ളം പി​​ങ്ക് നി​​റ​​ത്തോ​​ടു കൂ​​ടി​​യ പൂ​​ക്ക​​ളും ക്ര​​മേ​​ണ നേ​​ര്‍ത്ത് ഞെ​​ട്ടി​​നോ​​ടു​​ചേ​​ര്‍ന്ന് വ​​ള​​രു​​ന്ന ഇ​​ല​​യു​​ടെ മി​​നു​​സ​​മേ​​റി​​യ പ​​ര​​ന്ന​​ഭാ​​ഗ​​വും സോ​​ണ​​റി​​ല റോ​​ക്സ്ബ​​ര്‍ഗി​​യെ വ്യ​​ത്യ​​സ്ത​​മാ​​ക്കു​​ന്നു.

പു​​തി​​യ ക​​ണ്ടെ​​ത്ത​​ലി​​ന്‍റെ ഭാ​​ഗ​​മാ​​യി, അ​​തി​​തീ​​വ്ര വം​​ശ​​നാ​​ശ​​ഭീ​​ഷ​​ണി നേ​​രി​​ടു​​ന്ന സ​​സ്യ​​ങ്ങ​​ളു​​ടെ പ​​ട്ടി​​ക​​യി​​ല്‍ ഈ ​​സ​​സ്യ​​ത്തെ ഉ​​ള്‍പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ​​യി​​ല്‍ സോ​​ണ​​റി​​ല ജ​​നു​​സി​​ന്‍റെ അ​​ന്‍പ​​തോ​​ളം സ്പീ​​ഷി​​സു​​ക​​ളു​​ണ്ട്.

Tags : beauty plant world

Recent News

Corehub Up