x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'ഗുരുതരമായ ഒരു കുറ്റകൃത്യം നടന്നു, ഒത്തുതീർപ്പാക്കാനാകില്ല, മുഖ്യമന്ത്രി മൗനം തുടരുന്നു': വി.ഡി. സതീശൻ


Published: March 10, 2026 03:15 PM IST | Updated: March 10, 2026 03:15 PM IST

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരെ ഭാര്യ ഉയർത്തിയ ആരോപണത്തിലൂടെ തുറന്നുകാട്ടപ്പെട്ടത് കേരളത്തിന്‍റെ മുഖ്യമന്ത്രിയുടെ നിലപാടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.

സംഭവം നടന്നിട്ട് 24 മണിക്കൂർ കഴിഞ്ഞു. മുഖ്യമന്ത്രി മൗനം തുടരുകയാണ്. കുടുംബ പ്രശ്‌നമായി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കുടുംബം പ്രശ്‌നമായിരുന്നെങ്കിൽ എന്തിനാണ് പിണറായി വിജയൻ അടക്കമുള്ളവർ 2013-ൽ ഉമ്മൻചാണ്ടി സർക്കാരിൽ ഗണേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതെന്നും സതീശൻ ചോദിച്ചു.

ഗണേഷിനെതിരായ ഭാര്യയുടെ ആരോപണത്തിൽ. ഗുരുതരമായ ചില വരികളുണ്ട്. പോലീസ് പരിശോധിക്കേണ്ട കാര്യമാണത്. ഗുരുതരമായ ഒരു കുറ്റകൃത്യം അവിടെ നടന്നിട്ടുണ്ട്. അത് ഒത്തുതീർപ്പാക്കാനാകില്ല. അത്തരമൊരാൾ മന്ത്രിസഭയിൽ തുടരുന്നത് ശരിയാണോ? പരാതി നൽകില്ലെന്ന് മന്ത്രിയുടെ ഭാര്യ പറഞ്ഞത് അവരുടെ വ്യക്തിപരമായ കാര്യമാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

Tags : V.D. Satheesan KB Ganesh Kumar Pinarayi Vijayan

Recent News

Corehub Up