x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​ളി​പ്പ​റ​ന്പി​ൽ കു​ടും​ബാ​ധി​പ​ത്യ​ത്തെ വെ​ല്ലു​വി​ളി​ച്ച വി​ജ​യം


Published: May 5, 2026 01:12 AM IST | Updated: May 5, 2026 01:12 AM IST

ത​​​​ളി​​​​പ്പ​​​​റ​​​​ന്പ്: 1970ല്‍ ​​​​യു​​​​ഡി​​​​എ​​​​ഫി​​​​ലെ സി.​​​​പി. ​​ഗോ​​​​വി​​​​ന്ദ​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍ നേ​​​​ടി​​​​യ അ​​​​ട്ടി​​​​മ​​​​റി വി​​​​ജ​​​​യ​​​​ത്തി​​​​ന് ശേ​​​​ഷം ത​​​​ളി​​​​പ്പ​​​​റ​​​​ന്പി​​​​ൽ വീ​​​​ണ്ടും അ​​​​ട്ടി​​​​മ​​​​റി.

യു​​​​ഡി​​​​എ​​​​ഫ് സ്വ​​​​ത​​​​ന്ത്ര സ്ഥാ​​​​നാ​​​​ർ​​​​ഥി ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ൻ 12,551 വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്കാ​​​​ണ് സി​​​​പി​​​​എം സം​​​​സ്ഥാ​​​​ന സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍റെ ഭാ​​​​ര്യ​​​​യും ജ​​​​നാ​​​​ധി​​​​പ​​​​ത്യ മ​​​​ഹി​​​​ളാ അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ നേ​​​​താ​​​​വു​​​​മാ​​​​യ പി.​​​​കെ. ശ്യാ​​​​മ​​​​ള​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ന്‍റെ വി​​​​ജ​​​​യം യു​​​​ഡി​​​​എ​​​​ഫ് പ്ര​​​​തീ​​​​ക്ഷി​​​​ച്ച​​​​തി​​​​ലും അ​​​​പ്പു​​​​റ​​​​മാ​​​​യി​​​​രു​​​​ന്നു. അ​​​​യ്യാ​​​​യി​​​​ര​​​​ത്തി​​​​നും പ​​​​തി​​​​നാ​​​​യി​​​​ര​​​​ത്തി​​​​നും ഇ​​​​ട​​​​യ്ക്ക് ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ ജ​​​​യി​​​​ക്കും എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു യു​​​​ഡി​​​​എ​​​​ഫ് ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ. എ​​​​ന്നാ​​​​ൽ, ഇ​​​​തും മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ് ടി.​​​​കെ.​​ ഗോ​​​​വി​​​​ന്ദ​​​​ൻ വി​​​​ജ​​​​യി​​​​ച്ച​​​​ത്.

എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ലു​​​​ക​​​​ളും തെ​​​​റ്റി. 6000-10,000നും ​​​​ഇ​​​​ട​​​​യി​​​​ൽ വോ​​​​ട്ടു​​​​ക​​​​ൾ​​​​ക്ക് പി.​​​​കെ. ശ്യാ​​​​മ​​​​ള ജ​​​​യി​​​​ക്കു​​​​മെ​​​​ന്നാ​​​​യി​​​​രു​​​​ന്നു എ​​​​ൽ​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ൽ. ഇ​​​​വി​​​​ടെ കോ​​​​ൺ​​​​ഗ്ര​​​​സ് റി​​​​ബ​​​​ലാ​​​​യി മ​​​​ത്സ​​​​രി​​​​ച്ച കൊ​​​​യ്യം ജ​​​​നാ​​​​ർ​​​​ദ​​​​ന​​​​ന് ഒ​​​​രു ച​​​​ല​​​​ന​​​​വും സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ല. 1187 വോ​​​​ട്ട് മാ​​​​ത്ര​​​​മാ​​​​ണ് കൊ​​​​യ്യം ജ​​​​നാ​​​​ർദ​​​​ന​​​​ന് ല​​​​ഭി​​​​ച്ച​​​​ത്. ത​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ച്ച മ​​​​റ്റൊ​​​​രു ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ന് 727 വോ​​​​ട്ട് ല​​​​ഭി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

പി.​​​​കെ. ശ്യാ​​​​മ​​​​ള​​​​യെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് പാ​​​​ർ​​​​ട്ടി വി​​​​ട്ട​​​​യാ​​​​ളാ​​​​ണ് സി​​​​പി​​​​എം ജി​​​​ല്ലാ സെ​​​​ക്ര​​​​ട്ടേ​​​​റി​​​​യ​​​​റ്റം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ൻ. ഇ​​​​തേ ഗോ​​​​വി​​​​ന്ദ​​​​ൻ ത​​​​ന്നെ ശ്യാ​​​​മ​​​​ള​​​​യെ വീ​​​​ഴ്ത്തി​​​​യ​​​​തോ​​​​ടെ സി​​​​പി​​​​എം നേ​​​​രി​​​​ട്ട​​​​ത് മ​​​​ണ്ഡ​​​​ല​​​​ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​തു​​​​വ​​​​രെ നേ​​​​രി​​​​ടാ​​​​ത്ത തോ​​​​ൽ​​​​വി.

ത​​​​ളി​​​​പ്പ​​​​റ​​​​മ്പ് എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യി​​​​രു​​​​ന്ന എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​ന്‍റെ പി​​​​ൻ​​​​ഗാ​​​​മി​​​​യാ​​​​യി ഭാ​​​​ര്യ പി.​​​​കെ. ശ്യാ​​​​മ​​​​ള​​​​യെ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​താ​​​​ണ് പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തി​​​​ന്‍റെ എ​​​​തി​​​​ർ​​​​പ്പി​​​​ന് കാ​​​​ര​​​​ണ​​​​മാ​​​​യ​​​​ത്. ഇ​​​​തി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ചെ​​​​യെ​​​​ന്നോ​​​​ണ​​​​മാ​​​​ണ് ടി.​​​​കെ.​​​​ഗോ​​​​വി​​​​ന്ദ​​​​ന്‍റെ പ​​​​ര​​​​സ്യ​​​​പ്ര​​​​തി​​​​ക​​​​ര​​​​ണ​​​​വും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വം പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​ലും. അ​​​​ത്, പ​​​​ക്ഷേ മ​​​​ണ്ഡ​​​​ലം കൈ​​​​വി​​​​ടു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ എ​​​​ത്തി​​​​ക്കു​​​​മെ​​​​ന്ന് പാ​​​​ർ​​​​ട്ടി ക​​​​രു​​​​തി​​​​യി​​​​യ​​​​തേ​​​​യി​​​​ല്ല.

എം.​​​​വി. ഗോ​​​​വി​​​​ന്ദ​​​​നും ശ്യാ​​​​മ​​​​ള​​​​യ്ക്കു​​​​മെ​​​​തി​​​​രേ ക​​​​ടു​​​​ത്ത ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളു​​​​ന്ന​​​​യി​​​​ച്ചാ​​​​ണ് ടി.​​​​കെ. ഗോ​​​​വി​​​​ന്ദ​​​​ൻ പാ​​​​ർ​​​​ട്ടി​​​​വി​​​​ടു​​​​ന്ന കാ​​​​ര്യ​​​​വും സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ത്വ​​​​വും പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ത​​​​ളി​​​​പ്പ​​​​റ​​​​മ്പി​​​​ലെ വി​​​​മ​​​​ത​​​​നീ​​​​ക്കം നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്ന യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യു​​​​റ​​​​പ്പാ​​​​ക്കി​​​​യാ​​​​ണ് അ​​​​ദ്ദേ​​​​ഹം പാ​​​​ർ​​​​ട്ടി​​​​ക്കെ​​​​തി​​​​രേ രം​​​​ഗ​​​​ത്തു​​​​വ​​​​ന്ന​​​​ത്.

 

Tags : Taliparamba victory challenged dominance of the family Kerala Assembly Election Kerala Niyamasabha Election

Recent News

Corehub Up