x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജി. ​സു​ധാ​ക​ര​ൻ ക​ഴി​ഞ്ഞ ത​വ​ണ അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ജ​നം ആ​ഗ്ര​ഹി​ച്ചു; എ​ന്നാ​ൽ മു​ഖ്യ​മ​ന്ത്രി സ​മ്മ​തി​ച്ചി​ല്ല: കെ.​സി. വേ​ണു​ഗോ​പാ​ൽ


Published: March 24, 2026 09:35 PM IST | Updated: March 24, 2026 09:36 PM IST

ആ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ​യി​ലെ യു​ഡി​എ​ഫ് പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി ജി. ​സു​ധാ​ക​ര​നെ പു​ക​ഴ്ത്തി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. സു​ധാ​ക​ര​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം സു​താ​ര്യ​മാ​ണെ​ന്നും താ​ൻ കെ​എ​സ്‌​യു പ്ര​സി​ഡ​ന്‍റാ​യി​രി​ക്ക​മ്പോ​ൾ ആ​ണ് സു​ധാ​ക​ര​നെ പ​രി​ച​യ​പ്പെ​ടു​ന്ന​തെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു.

അ​ട​ർ​ത്തി എ​ടു​ക്കാ​ൻ പ​റ്റു​ന്ന നേ​താ​വ​ല്ല ജി. ​സു​ധാ​ക​ര​ൻ. അ​ദ്ദേ​ഹം പ​ച്ച​യാ​യ മ​നു​ഷ്യ​ൻ ആ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ ത​വ​ണ സു​ധാ​ക​ര​ൻ അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. പ​ക്ഷേ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ തീ​രു​മാ​ന​ങ്ങ​ൾ മാ​ത്ര​മേ പാ​ർ​ട്ടി​യി​ൽ ന​ട​ക്കു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ആ​യി​രു​ന്ന അ​മ്പ​ല​പ്പു​ഴ. സു​ധാ​ക​ര​നി​ലൂ​ടെ​യാ​ണ് സി​പി​എം മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ത്ത​തെ​ന്നും വേ​ണു​ഗോ​പാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags : aicc general secretary kc venugopal praised g sudhakaran

Recent News

Corehub Up