തിരുവനന്തപുരം: മുന്നണിയിലെ എല്ലാ പാര്‍ട്ടികളും സംതൃപ്തിയോടെയാണ് ഉള്ളതെന്ന് എൽഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന മുറയ്ക്ക് സ്ഥാനാര്‍ഥി പട്ടിക ഓരോ പാര്‍ട്ടികളും പ്രത്യേകം പ്രഖ്യാപിക്കുമെന്നും ചര്‍ച്ച തുടരുകയാണെന്നും വലിയ പ്രശ്നങ്ങളൊന്നുമില്ലെന്നും രാമകൃഷ്ണന് പറഞ്ഞു.
കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫില്‍ തന്നെയാണ് തുടരുന്നത്. അവര്‍ മുന്നണിക്കൊപ്പം തന്നെയുണ്ടാകുമെന്നും ടി.പി. രാമകൃഷ്ണന് പറഞ്ഞു. യമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുന്നൊരുക്കള്‍ പൂര്‍ത്തിയായി വരികയാണ്. എല്‍ഡിഎഫ് കേരളത്തില്‍ മൂന്ന് ബഹുജന റാലി നടത്തും. മാര്‍ച്ച് ആറിന് കോഴിക്കോട് വച്ചായിരിക്കും തുടക്കം. ഏഴിന് മറൈന്‍ ഡ്രൈവിലും എട്ടിന് തിരുവനന്തപുരത്തുമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇടതുമുന്നണിയില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായിട്ടില്ല. പേരാമ്പ്രയിലും മറ്റു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനൊപ്പം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടാകും. ഒരു സീറ്റില്‍ മാത്രമായി പ്രഖ്യാപനം നടത്താന്‍ കഴിയില്ലല്ലോ. കാത്തിരുന്ന് കാണാമെന്നും രാമകൃഷ്ണന് പറഞ്ഞു.
ഗൃഹ സന്ദര്‍ശന പരിപാടിയില്‍ ജനങ്ങളില്‍ നിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആന്റണി രാജുവിന്റെ കേസിന്റെ ഫലം എന്താണെന്ന് നോക്കിയതിന് ശേഷമായിരിക്കും തിരുവനന്തപുരം സെന്‍ട്രല്‍ സീറ്റ് സംബന്ധിച്ചുള്ള തീരുമാനമുണ്ടാവുകയെന്നും പ്രകടനപത്രിക തൈയാറാക്കാൻ തോമസ് ഐസക്ക് അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രതികരിച്ചു.
Tags : assembly election kerala ldf convenor tp ramakrishnan