Image for representation
കൊച്ചി: ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിന്‍റെ പേരില്‍ മുളവുകാട് സ്വദേശിനിയില്‍ നിന്നും 89,904 രൂപ തട്ടി. ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യാനായി ഒടിപി നമ്പര്‍ ആവശ്യപ്പെട്ടാണ് മറ്റൊരു അക്കൗണ്ടിലുള്ള പണം തട്ടിയത്. ക്രെഡിറ്റ് കാര്‍ഡ് ആക്ടീവ് ആകാതിരുന്നതോടെ യുവതി പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.
നവംബര്‍ രണ്ടിന് യെസ് ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായി കോള്‍ വരികയും ഫോണിലെത്തിയ ഒടിപി നമ്പര്‍ ആവശ്യപ്പെടുകയുമായിരുന്നു. ആക്ടിവേഷന്‍ നടപടികള്‍ പൂര്‍ത്തിയായില്ലെന്ന് പറഞ്ഞ് വീണ്ടും കോള്‍ വരികയും എസ്ബിഐ കാര്‍ഡ് വഴി ആക്ടിവേഷന്‍ നടത്താമെന്ന് പറഞ്ഞ് വീണ്ടും ഒടിപി ആവശ്യപ്പെട്ടു.
രണ്ടു തവണയും ഒടിപി നമ്പര്‍ കൈമാറിയതോടെയാണ് എസ്ബിഐ കാര്‍ഡില്‍ നിന്നും 49,440 രൂപ നഷ്ടമായി. നവംബര്‍ നാലിന് എസ്ബിഐ കാര്‍ഡില്‍ നിന്നും ഡെബിറ്റ് ആയ തുക തിരികെ നല്‍കാമെന്ന് പറഞ്ഞും തട്ടിപ്പുകാര്‍ വീണ്ടും വിളിക്കുകയും ഒടിപി നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു. ഒടിപി കൈമാറിയതോടെ 40,464 രൂപ കൂടി നഷ്ടമാവുകയായിരുന്നു.
പണം തിരികെ ലഭിക്കാതിരിക്കുകയും യെസ് ബാങ്കിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ആക്ടിവേറ്റ് ആകാതിരിക്കുകയും ചെയ്തതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടര്‍ന്ന് മുളവുകാട് പൊലിസില്‍ പരാതി നല്‍കി. കേസ് പിന്നീട് എറണാകുളം സൈബര്‍ പൊലിസിന് കൈമാറി.
Tags : FraudCase CreditCard Activation Woman