x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമിതമായി ബ്രൗൺ ഷുഗർ കുത്തിവച്ചു; ആലപ്പുഴയിൽ ആസാം സ്വദേശി മരിച്ചു

ആലപ്പുഴ ബ്യൂറോ
Published: March 24, 2026 11:09 AM IST | Updated: March 24, 2026 11:09 AM IST

ആലപ്പുഴ: വാടയ്ക്കൽ ഇൻഡസ്ട്രിയൽ ഏരിയയിൽ അമിതമായി ബ്രൗൺ ഷുഗർ കുത്തിവച്ചതിനെതുടർന്ന് ആസാം സ്വദേശി മരിച്ചു. സ്വരാജ് കയര്‍ മില്‍സിലെ ജോലിക്കാരനായ ആസാം കല്യാണ്‍നഗര്‍ സ്വദേശി ദെബോജിത് ഗൊഗോയ് (26) ആണ് മരിച്ചത്.

താമസിക്കുന്ന മുറിയുടെ സമീപത്തെ ഇടവഴിയിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. മദ്യപിച്ചശേഷം ബ്രൗണ്‍ഷുഗര്‍ കുത്തിവച്ചതായി കൂടെ ഉണ്ടായിരുന്നവര്‍ പറഞ്ഞു. അമിതലഹരി ഹൃദയസ്തംഭനം ഉണ്ടാക്കാമെന്നും അങ്ങനെ മരണം സംഭവിച്ചതാകാമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്.

സംഭവത്തിൽ പുന്നപ്ര പോലീസ് കേസെടുത്തു. രാസ പരിശോധനക്കായി മൃതദേഹത്തില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്.

Tags : Assam Alappuzha brown sugar Death

Recent News

Corehub Up