നെയ്യാറ്റിന്‍കര: സമ്മതിദാനാവകാശം എല്ലാപേരും വിനിയോഗിക്കണമെന്ന ബോധവത്കരണ സന്ദേശവുമായി പോളിംഗ് സ്റ്റേഷനിലേയ്ക്ക് കായികതാരം എസ്. ബാഹുലേയന് ഇക്കുറിയും `ഓടി`യെത്തി വോട്ടു ചെയ്തു.
കേരളം മുഴുവന്‍ ഏഴു ദിവസം കൊണ്ട് ഓടി പൂര്‍ത്തിയാക്കി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച ബാഹുലേയന് എല്ലാ തവണയും ഓടിത്തന്നെയാണ് വോട്ട് ചെയ്യാനെത്തുക.
ഇന്നലെ രാവിലെ കുന്നത്തുകാലില്‍ നിന്നായിരുന്നു ഓട്ടത്തിന്റെ തുടക്കം. ധനുവച്ചപുരം ഗവ. ഗേള്‍സ് ഹൈസ്കൂളിലെ പോളിംഗ് സ്റ്റേഷനില്‍ ഓടിയെത്തി വോട്ട് രേഖപ്പെടുത്തിയ അദ്ദേഹം ജനാധിപത്യ സംവിധാനത്തില്‍ സമ്മതിദാനാവകാശം വിനിയോഗിക്കുക എന്നത് ഓരോ പൗരന്റെയും കടമയാണെന്നും ഓര്‍മിപ്പിച്ചു.
വിവിധ പാര്‍ട്ടിക്കാരുമായി സൗഹാര്‍ദ്ദ സംഭാഷണം നടത്തിയ അദ്ദേഹം കൊടുംചൂടിനെ അവഗണിച്ചാണ് ബോധവത്കരണ സന്ദേശം രേഖപ്പെടുത്തിയ പ്ലക്കാര്‍ഡുമായി വോട്ടു ചെയ്യാനെത്തിയത്.
Tags : Bahuleyan voted Kerala Assembly Election Niyama Sabha Election