കൊച്ചി: രാജ്യത്തെ വിവിധ ബാങ്കുകളില്‍നിന്നും വിരമിച്ച ഓഫീസര്‍മാരുടെ ദേശീയ സംഘടനയായ ഓള് ഇന്ത്യ ബാങ്ക് പെന്‍ഷനേഴ്സ് ആന്‍ഡ് റിട്ടയറീസ് കോണ്‍ഫെഡറേഷന്റെ അഞ്ചാമത് ത്രൈവാര്‍ഷിക ദ്വിദിന ദേശീയ സമ്മേളനം എറണാകുളം ടൗണ്‍ ഹാളില്‍ ജസ്റ്റീസ് വി.ജി.അരുണ്‍ ഉദ്ഘാടനം ചെയ്തു.
ദേശീയ പ്രസിഡന്റ് കെ.വി.ആചാര്യ പതാക ഉയര്‍ത്തി. തുടര്‍ന്ന് അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിരയ്ക്കുശേഷം പ്രതിനിധിസമ്മേളനം ആരംഭിച്ചു. പ്രസിഡന്റ് കെ.വി.ആചാര്യ അധ്യക്ഷത വഹിച്ചു.
കേരള ഘടകം പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ ടോം തോമസ് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുപ്രീത സര്‍ക്കാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Tags : Bank Pensioners Retirees Confederation National Conference