x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ബൈ​ക്ക് യാ​ത്രി​ക​നു പ​രി​ക്ക്


Published: January 2, 2026 05:16 AM IST | Updated: January 2, 2026 05:16 AM IST

കാ​​​സ​​​ർ​​​ഗോ​​​ഡ്: ദേ​​​ലം​​​പാ​​​ടി​​​യി​​​ൽ കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ബൈ​​​ക്ക് യാ​​​ത്രി​​​ക​​​ന് സാ​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റു. ദേ​​​ലം​​​പാ​​​ടി ഉ​​​ജം​​​പ​​​ദ​​​വ് സ്വ​​​ദേ​​​ശി അ​​​ഖി​​​ൽ സി. ​​​രാ​​​ജു​​​വി​​​നാ​​​ണ് (28) പ​​​രി​​​ക്കേ​​​റ്റ​​​ത്.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി പ​​ത്ത​​ര​​യോ​​ടെ ഉ​​​ജം​​​പ​​​ദ​​​വി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു ബൈ​​​ക്കി​​​ൽ വ​​​രു​​​മ്പോ​​​ൾ കാ​​​ട്ടു​​​പ​​​ന്നി കു​​​റു​​​കെ ചാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. മ​​​റി​​​ഞ്ഞു​​​വീ​​​ണ ബൈ​​​ക്കി​​​ൽ​​​നി​​​ന്നു റോ​​​ഡി​​​ലേ​​​ക്ക് വീ​​​ണ അ​​​ഖി​​​ലി​​​നെ കാ​​​ട്ടു​​​പ​​​ന്നി ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്തു.

നെ​​​ഞ്ച​​​ത്തും കൈ​​​കാ​​​ലു​​​ക​​​ൾ​​​ക്കും പ​​​ന്നി​​​യു​​​ടെ കു​​​ത്തേ​​​റ്റ നി​​​ല​​​യി​​​ലാ​​​ണ് അ​​​ഖി​​​ലി​​​നെ കാ​​​സ​​​ർ​​​ഗോ​​​ഡ് ആ​​​സ്റ്റ​​​ർ മിം​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്.

ടാ​​​ങ്ക​​​ർ ലോ​​​റി ഡ്രൈ​​​വ​​​റാ​​​യി ജോ​​​ലി​​​ചെ​​​യ്യു​​​ന്ന അ​​​ഖി​​​ൽ കേ​​​ര​​​ള അ​​​തി​​​ർ​​​ത്തി​​​യോ​​​ട​​​ടു​​​ത്ത് ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ഈ​​​ശ്വ​​​ര​​​മം​​​ഗ​​​ല​​​ത്തെ പെ​​​ട്രോ​​​ൾ പ​​​മ്പി​​​ൽ ലോ​​​റി നി​​​ർ​​​ത്തി​​​യി​​​ട്ട ശേ​​​ഷം ബൈ​​​ക്കി​​​ൽ വീ​​​ട്ടി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. വീ​​​ടി​​​ന് അ​​​ര​​​ക്കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​വ​​​ച്ചാ​​​ണ് കാ​​​ട്ടു​​​പ​​​ന്നി​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്.

ദേ​​​ലം​​​പാ​​​ടി പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ കാ​​​ട്ടു​​​പ​​​ന്നിശ​​​ല്യം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​ണ്. കാ​​​ർ​​​ഷി​​​ക​​​വി​​​ള​​​ക​​​ൾ വ്യാ​​​പ​​​ക​​​മാ​​​യി ന​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നൊ​​​പ്പ​​​മാ​​​ണ് ഇ​​​പ്പോ​​​ൾ മ​​​നു​​​ഷ്യ​​​ർ​​​ക്കു നേ​​​രേ​​​യും ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കാ​​​ട്ടു​​​പ​​​ന്നി​​​ക​​​ളെ വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല്ലു​​​ന്ന​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി​​​ക്കാ​​​യി പ​​​ല​​​വ​​​ട്ടം പ​​​ഞ്ചാ​​​യ​​​ത്തി​​​നെ സ​​​മീ​​​പി​​​ച്ചി​​​ട്ടും അ​​​നു​​​കൂ​​​ല ന​​​ട​​​പ​​​ടി​​​ക​​​ളു​​​ണ്ടാ​​​യി​​​ല്ലെ​​​ന്നു സ്വ​​​ന്ത​​​മാ​​​യി തോ​​​ക്ക് ലൈ​​​സ​​​ൻ​​​സു​​​ള്ള പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ ബി​​​നോ​​​യ് ജോ​​​ർ​​​ജ് പ​​​റ​​​ഞ്ഞു

Tags : Biker injured boar attack

Recent News

Corehub Up