കണ്ണൂർ: സിപിഎം പ്രവർത്തകർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ ആക്രമിച്ചതായി പരാതി. മട്ടന്നൂർ മാലൂരിൽ നടന്ന സംഭവത്തിൽ ബിജെപി ബൂത്ത് ഏജന്റ് മനോളി ഷൈജുവിനാണ് പരിക്കേറ്റത്. തലയ്ക്കു പരിക്കേറ്റ ഷൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോളിംഗ് കേന്ദ്രത്തിൽ അപേക്ഷ നൽകി മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കി. തോൽവി ഭയന്ന് സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.
Tags : election BJP booth agent injured