x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നെ​ട്ട​യം മ​ല​മു​ക​ളി​ൽ ബി​ജെ​പി-​സി​പി​എം സം​ഘ​ർ​ഷം; ക​ല്ലേ​റി​ൽ പോ​ലീ​സു​കാ​ര​ന് പ​രി​ക്ക്


Published: April 20, 2026 01:11 AM IST | Updated: April 20, 2026 01:12 AM IST

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം നെ​ട്ട​യം മ​ല​മു​ക​ളി​ൽ ബി​ജെ​പി - സി​പി​എം പ്ര​വ​ർ​ത്ത​ക​ർ‌ ഏ​റ്റു​മു​ട്ടി. പ്ര​ദേ​ശ​വാ​സി​ക​ളാ​യ ഇ​രു​കൂ​ട്ട​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ന​യി​ച്ചെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. സം​ഘ​ർ​ഷാ​വ​സ്ഥ​യെ തു​ട​ർ​ന്ന് സ്ഥ​ല​ത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു.

ഒ​രാ​ൾ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യെ​ന്ന ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ന്‍റെ ഭാ​ര്യ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് വ​ലി​യ സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. യു​വ​തി രാ​ത്രി​യോ​ടെ വ​ട്ടി​യൂ​ർ​ക്കാ​വ് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ഇ​വ​രു​ടെ ഭ​ർ​ത്താ​വാ​യ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നെ നാ​ട്ടു​കാ​രും സി​പി​എം പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് വാ​ഹ​നം അ​ട​ക്കം ത​ട​ഞ്ഞു​വെ​ച്ചെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്. ഇ​തി​നി​ടെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സി​പി​എ​മ്മി​ന് അ​നു​കൂ​ല​മാ​യാ​ണ് സം​സാ​രി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ആ​രോ​പ​ണം.

ഇ​തി​നി​ടെ ക​ല്ലേ​റ് ആ​രം​ഭി​ച്ച​തോ​ടെ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യി. ക​ല്ലേ​റി​ൽ പോ​ലീ​സു​കാ​ര​ന്‍റെ ത​ല​യ്ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തോ​ടെ കൂ​ടു​ത​ൽ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ലാ​ത്തി​ചാ​ർ​ജ് ന​ട​ത്തി. പി​ന്നാ​ലെ​യാ​ണ് സം​ഘ​ർ‌​ഷ​ത്തി​ന് അ​യ​വു​ണ്ടാ​യ​ത്.

 

 

 

 

 

Tags : BJP CPM kerala police trivandrum

Recent News

Corehub Up