ലോഗോ
തിരുവനന്തപുരം: കേരള അടിസ്ഥാന സൗകര്യ വികസന നിക്ഷേപ ബോർഡിന്റെ (കിഫ്ബി) കെട്ടിട വാടകയിലും വാഹന ഉപയോഗത്തിനുമായി കഴിഞ്ഞ വർഷം ചെലവഴിച്ചത് 4.76 കോടിയെന്നു റിപ്പോർട്ട്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസ് കെട്ടിടങ്ങൾക്കായി വാടക ഇനത്തിൽ മാത്രമായി 2024- 25 സാന്പത്തിക വർഷം ചെലവഴിച്ചത് 3.05 കോടി രൂപയാണ്. വാഹനങ്ങൾ വാടകയ്ക്ക് എടുത്ത് ഓടിയതിനായി 1.71 കോടി രൂപയും ചെലവഴിച്ചു.
തിരുവനന്തപുരത്ത് വാടകയ്ക്ക് എടുത്ത കെട്ടിടം ആറു കോടി രൂപ ചെലവഴിച്ചാണ് കിഫ്ബി നവീകരിച്ചതത്രേ. 2023- 24 സാന്പത്തിക വർഷം 2.51 കോടി രൂപയായിരുന്നു വാടക ഇനത്തിൽ നൽകിയത്.
ഒരു വർഷം കൊണ്ട് വാടക ഇനത്തിൽ കൂട്ടി നൽകിയത് 56 ലക്ഷം രൂപയാണ്. കിഫ്ബി കെട്ടിടങ്ങളുടെ വാടകയിലും വാഹനങ്ങളുടെ ഉപയോഗത്തിലും കടുത്ത നിയന്ത്രണം കൊണ്ടുവരാനാണ് സർക്കാർ നിർദേശം.