x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ദ്യ​ല​ഹ​രി​യി​ലോ​ടി​ച്ച കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; ര​ണ്ട് പേ​ർ​ക്ക് പ​രി​ക്ക്

വെബ് ഡെസ്‌ക്
Published: August 25, 2026 07:43 PM IST | Updated: August 25, 2026 07:43 PM IST

അപകടത്തിൽ തകർന്ന വാഹനങ്ങൾ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട്ട് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ മൂ​ന്ന് സ്കൂ​ട്ട​റു​ക​ളി​ലി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് നാ​ലോ​ടെ ആ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​ക്കും കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​ർ ഡ്രൈ​വ​ർ മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കാ​ർ ഡ്രൈ​വ​റെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​യാ​ളെ​യും പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ കാ​റി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

മ​റ്റു​ള്ള​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​രം.

 

Tags : Deepika DeepikaNewspaper BreakingNews NewsUpdate Headlines

Recent News

Corehub Up