തിരുവനന്തപുരം: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനു ശിപാര്‍ശ നല്‍കുന്നതിന് ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
പ്രത്യേക കേസായി പരിഗണിച്ച് നവീന്‍ ബാബുവിന്റെ മകള്‍ക്ക് ആശ്രിതനിയമനം നല്‍കുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരമായി പിആര്‍എസ് അനുവദിക്കുന്നതില്‍ നിന്നും പ്രാഥമിക സഹകരണ സംഘങ്ങളെ ഒഴിവാക്കി സപ്ലൈകോയെ ഏല്‍പ്പിക്കും.
തീരക്കടലില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനു 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.
വിവിധ ബോര്‍ഡ്, കോര്പറേഷന് തലപ്പത്തു തുടരുന്ന ചെയര്മാന്, വൈസ് ചെയര്മാന് എന്നിവരെ നിയമപരമായി മാറ്റുന്നതിനു നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Tags : CBI Naveen Babu death probes