x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ന്നി​ത്ത​ല​യു​ടെ ‘ഫീ​ച്ച​ർ’ പ​ര​സ്യം വി​ന​യാ​യി; തി​രു​വ​ന​ന്ത​പു​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​ക്ക് കെ​പി​സി​സി​യു​ടെ കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ്


Published: April 28, 2026 05:30 PM IST | Updated: April 28, 2026 05:30 PM IST

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ രാ​ഷ്ട്രീ​യ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി പ​ത്ര​ത്തി​ൽ മു​ഴു​വ​ൻ പേ​ജ് പ​ര​സ്യം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​പ്രി​ജി​ൻ ബാ​ബു​വി​നെ​തി​രെ കെ​പി​സി​സി ന​ട​പ​ടി. പാ​ർ​ട്ടി​യു​ടെ ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ലം​ഘി​ച്ചു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ്രി​ജി​ൻ ബാ​ബു​വി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി.

'ദി ​ന്യൂ ഇ​ന്ത്യ​ൻ എ​ക്സ്പ്ര​സ്' ദി​ന​പ​ത്ര​ത്തി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ ഫോ​ക്ക​സ് ചെ​യ്തു​കൊ​ണ്ട് വ​ന്ന മു​ഴു​വ​ൻ പേ​ജ് ഫീ​ച്ച​റാ​ണ് വി​വാ​ദ​മാ​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി പ​ര​സ്യ പ്ര​സ്താ​വ​ന​ക​ളോ പ്ര​ക​ട​ന​ങ്ങ​ളോ പാ​ടി​ല്ലെ​ന്ന് എ​ഐ​സി​സി​യും കെ​പി​സി​സി​യും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​ത് ലം​ഘി​ച്ച് വ്യ​ക്തി​പൂ​ജ ന​ട​ത്തു​ന്ന രീ​തി​യി​ൽ പ​ര​സ്യം ന​ൽ​കി​യ​ത് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്ന് പാ​ർ​ട്ടി വി​ല​യി​രു​ത്തി.

കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി നെ​യ്യാ​റ്റി​ൻ​ക​ര സ​ന​ലാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പൊ​തു​സ​മൂ​ഹ​ത്തി​ന് മു​ന്നി​ൽ പാ​ർ​ട്ടി​ക്ക് അ​വ​മ​തി​പ്പു​ണ്ടാ​ക്കു​മെ​ന്ന് നോ​ട്ടീ​സി​ൽ പ​റ​യു​ന്നു. മൂ​ന്ന് ദി​വ​സ​ത്തി​ന​കം വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​ത്ത പ​ക്ഷം പ്രി​ജി​ൻ ബാ​ബു​വി​നെ​തി​രെ കൂ​ടു​ത​ൽ ക​ർ​ശ​ന​മാ​യ അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും കെ​പി​സി​സി നേ​തൃ​ത്വം അ​റി​യി​ച്ചു.

Tags : Chennithala KPCC Thiruvananthapuram Latest News News Update

Recent News

Corehub Up