കോഴിക്കോട്: കോൺഗ്രസിൽ മുഖ്യമന്ത്രി തർക്കം മുറുകുന്നതിനിടെ നിർണായക നിലപാടുമായി മുസ്ലിം ലീഗ്. ജനവികാരം പരിഗണിച്ചായിരിക്കും മുഖ്യമന്ത്രി കാര്യത്തിൽ കോൺഗ്രസ് തീരുമാനമെന്ന് കോഴിക്കോട് ചേർന്ന ലീഗ് നേതൃയോഗത്തിനുശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
പോർ വിളിക്കെടെ സൈബർ പ്രതികരണങ്ങൾക്ക് കെപിസിസി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. തന്റെ പേരിൽ വ്യാജ സ്ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ച് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കോഡിനേറ്റർ വിമല ബിനു ഡിജിപിക്ക് പരാതി നൽകി. ഇതിനിടെ വി.ഡി. സതീശന് വേണ്ടി കണ്ണൂരിലും ആലുവയിലും ഫ്ലക്സ് ഉയർന്നു.
ഇതിനിടെ കെപിസിസി ഡിജിറ്റൽ സെൽ അധ്യക്ഷ സ്ഥാനത്തുനിന്ന് ഹൈബി ഈഡൻ എംപി രാജിവച്ചു. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സൈബർ പോര് കടുക്കുന്നതിനിടയാണ് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചുമതലയിൽനിന്ന് ഒഴിയാനുള്ള ഹൈബിയുടെ തീരുമാനം. ഡിജിറ്റൽ മീഡിയ സെല്ലിലെ ഭാരവാഹികളും ചേരിതിരിഞ്ഞുള്ള സൈബർ പോരിന്റെ ഭാഗമായിരുന്നു. സ്ഥാനമൊഴിയലും ഇപ്പോഴത്തെ വിവാദങ്ങളും തമ്മിൽ ബന്ധമില്ലെന്ന് ഹൈബി അറിയിച്ചു.
Tags : Chief Ministerial debate Congress League clarifies position