x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​റി​​​​ന് ഒ​​​​റ്റ​​​​യ​​​​ടി​​​​ക്ക് 993 രൂ​​​​പ വ​​​​ര്‍​ധി​​​​പ്പി​​​​ച്ചു​


Published: May 3, 2026 02:16 AM IST | Updated: May 3, 2026 02:16 AM IST

കൊ​​​​ച്ചി: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​ഴി​​​ഞ്ഞ​​​തി​​​നു പി​​​ന്നാ​​​ലെ വാ​​​​ണി​​​​ജ്യ സി​​​​ലി​​​​ണ്ട​​​​റി​​​​ന് വി​​​ല കു​​​ത്ത​​​നേ കൂ​​​ട്ടി. 19 കി​​​​ലോ സി​​​​ലി​​​​ണ്ട​​​​റി​​​​ന് ഒ​​​റ്റ​​​യ​​​ടി​​​ക്ക് 993 രൂ​​​​പ​​​യാ​​​ണു വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്. ഇ​​​തോ​​​ടെ ഇ​​​​ന്ന​​​​ലെ കൊ​​​​ച്ചി​​​​യി​​​​ല്‍ 19 കി​​​​ലോ സി​​​​ലി​​​​ണ്ട​​​​റി​​​​ന് 3,085 രൂ​​​​പ​​​​യാ​​​​യി.

സി​​​ലി​​​ണ്ട​​​ർ വി​​​​ല വ​​​​ര്‍​ധി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ഹോ​​​​ട്ട​​​​ല്‍ ഭ​​​​ക്ഷ​​​​ണ വി​​​​ല​​​യും വ​​​ർ​​​ധി​​​ച്ചു. തീ​​​വി​​​​ല​​​​യ്ക്കു സി​​​​ലി​​​​ണ്ട​​​​ര്‍ വാ​​​​ങ്ങി ഭ​​​​ക്ഷ​​​​ണം പാ​​​​കം​​​​ചെ​​​​യ്തു നി​​​​ല​​​​വി​​​​ലെ വി​​​​ല​​​​യ്ക്കു ന​​​​ല്‍​കി​​​​യാ​​​​ല്‍ വ​​​​ന്‍ സാ​​​​മ്പ​​​​ത്തി​​​​ക​​​ബാ​​​​ധ്യ​​​​ത​​​​യാ​​​​കു​​​​മെ​​​​ന്നു ചൂണ്ടിക്കാട്ടിയാ​​​​ണ് കൊ​​​​ച്ചി ന​​​​ഗ​​​​ര​​​​ത്തി​​​​ല​​​​ട​​​​ക്കം ഹോ​​​​ട്ട​​​​ല്‍ വി​​​​ഭ​​​​വ​​​​ങ്ങ​​​​ള്‍​ക്കു വി​​​​ല വ​​​​ര്‍​ധി​​​​പ്പി​​​​ച്ചു​​​തു​​​​ട​​​​ങ്ങി​​​​യ​​​​ത്.

സി​​​​ലി​​​​ണ്ട​​​​ര്‍ ക്ഷാ​​​​മ​​​​ത്തെ​​​ത്തു​​​​ട​​​​ര്‍​ന്ന് ചാ​​​​യ‌‌​​​​യ്ക്കും ഭ​​​​ക്ഷ​​​​ണ​​​സാ​​​​ധ​​​​ന​​​​ങ്ങ​​​​ള്‍​ക്കു​​​​മ​​​​ട​​​​ക്കം ക​​​​ഴി​​​​ഞ്ഞ ഒ​​​​രു​​​​മാ​​​​സ​​​​ത്തി​​​​നി​​​​ടെ വി​​​​ല വ​​​​ര്‍​ധി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു. സിലിണ്ടർ വി​​​​ലവ​​​​ര്‍​ധ​​​​ന​​​​യ്ക്കെ​​​​തി​​​​രേ ഒ​​​​രു വ​​​​ശ​​​​ത്ത് ഹോ​​​​ട്ട​​​​ല്‍ വ്യാ​​​​പാ​​​​രി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധം തു​​​​ട​​​​രു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് വി​​​​ഭ​​​​വ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ല​​​​യും ഉ​​​​യ​​​​ര്‍​ത്തി​​​​യി​​​​ട്ടു​​​​ള്ള​​​​ത്.
പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​ വി​​​​ല​​​വ​​​​ര്‍​ധ​​​​ന​​​​യില്‍ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ആ​​​​റി​​​​ന് ഹോ​​​​ട്ട​​​​ലു​​​​ക​​​​ള​​​​ട​​​​ച്ചി​​​​ട്ട് സ​​​​മ​​​​രം ചെ​​​​യ്യാ​​​​ൻ ​കേ​​​​ര​​​​ള ഹോ​​​​ട്ട​​​​ല്‍ ആ​​​​ന്‍​ഡ് റ​​​​സ്റ്റ​​​​റ​​​​ന്‍റ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു.

ഭ​​​​ക്ഷ്യോ​​​​ത്പാ​​​​ദ​​​​ന വി​​​​ത​​​​ര​​​​ണ മേ​​​​ഖ​​​​ല​​​​യ്ക്ക് ഒ​​​​രു​​​​വി​​​​ധ​​​​ത്തി​​​​ലും പി​​​​ടി​​​​ച്ചു​​​നി​​​​ല്‍​ക്കാ​​​​നാ​​​​കാ​​​​ത്ത സാ​​​​ഹ​​​​ച​​​​ര്യ​​​​മാ​​​​ണു​​​​ള്ള​​​​ത്. ക​​​​ട​​​​യ​​​​ട​​​​പ്പി​​​​നു മു​​​​ന്നോ​​​​ടി​​​​യാ​​​​യി​ യൂ​​​​ണി​​​​റ്റ്, ജി​​​​ല്ലാ​​​​ ത​​​​ല​​​​ങ്ങളില്‍ പ്ര​​​​തി​​​​ഷേ​​​​ധസ​​​​മ​​​​ര​​​​ങ്ങ​​​​ള്‍ ന​​​​ട​​​​ത്തും. ആ​​​​റി​​​​ന് ക​​​​ട​​​​ക​​​​ള​​​​ട​​​​ച്ച് ജി​​​​ല്ലാ ആ​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കും എ​​​ണ്ണ​​​ക്ക​​​​മ്പ​​​​നി​ ഓ​​​ഫീ​​​സു​​​ക​​​​ളി​​​​ലേ​​​​ക്കും മാ​​​​ര്‍​ച്ചും ധ​​​​ര്‍​ണ​​​​യും ന​​​​ട​​​​ത്തു​​​​മെ​​​​ന്നും അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ സം​​​​സ്ഥാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജി. ​​​​ജ​​​​യ​​​​പാ​​​​ല്‍, ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി എ​​​​ന്‍. അ​​​​ബ്‌​​​ദു​​​​ള്‍ റ​​​​സാ​​​​ഖ് എ​​​​ന്നി​​​​വ​​​​ര്‍ അ​​​​റി​​​​യി​​​​ച്ചു.

സി​​​​ലി​​​​ണ്ട​​​​ര്‍ ക്ഷാ​​​​മം നി​​​​ല​​​​നി​​​​ല്‍​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ വാ​​​​ണി​​​​ജ്യ എ​​​​ല്‍​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍​ക്ക് വി​​​ല കു​​​ത്ത​​​നേ വ​​​​ര്‍​ധി​​​​പ്പി​​​​ച്ച​​​​ത് ഹോ​​​​ട്ട​​​​ല്‍ മേ​​​​ഖ​​​​ല​​​​യ്ക്ക് ഇ​​​​ര​​​​ട്ട പ്ര​​​​ഹ​​​​ര​​​​മാ​​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു മാ​​​​സ​​​​ത്തി​​​​നി​​​​ടെ ഇ​​​​തു​​​​വ​​​​രെ​​​​യാ​​​​യി 1,498 രൂ​​​​പ​​​​യാ​​​​ണ് ഒ​​​​രു സി​​​​ലി​​​​ണ്ട​​​​റി​​​​നു​​​മേ​​​​ല്‍ വി​​​​ല വ​​​​ര്‍​ധി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

വാ​​​​ണി​​​​ജ്യ എ​​​​ല്‍​പി​​​​ജി വി​​​​ലവ​​​​ര്‍​ധ​​​​ന​​​​യില്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര ഇ​​​​ട​​​​പെ​​​​ട​​​​ല്‍ വേ​​​​ണ​​​​മെ​​​​ന്ന് ബേ​​​​ക്ക​​​​ഴ്‌​​​​സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ബ്രെ​​​​ഡ്, ബ​​​​ണ്‍, റ​​​​സ്‌​​​​ക് തു​​​​ട​​​​ങ്ങി​​​​യ നി​​​​ത്യോ​​​​പ​​​​യോ​​​​ഗ ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ ഉ​​​ത്പാ​​​​ദ​​​​ന​​​ച്ചെ​​​​ല​​​​വ് വ​​​​ര്‍​ധി​​​​ക്കു​​​​ന്ന​​​​തോ​​​​ടെ അ​​​​തി​​​​ന്‍റെ ഭാ​​​​രം ഉ​​​​പ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ലേ​​​​ക്കു കൈ​​​​മാ​​​​റാ​​​​ന്‍ ഉ​​​​ത്പാ​​​​ദ​​​​ക​​​​ര്‍ നി​​​​ര്‍​ബ​​​​ന്ധി​​​​ത​​​​രാ​​​​കു​​​​ക​​​​യാ​​​​ണ്.

വി​​​​ല​​​വ​​​​ര്‍​ധ​​​​ന​​​​ മൂ​​​​ലം പ​​​​ല ക​​​​ട​​​​ക​​​​ളും അ​​​​ട​​​​ച്ചു​​​​പൂ​​​​ട്ട​​​​ലി​​​​ലേ​​​​ക്കും നീ​​​​ങ്ങു​​​​ക​​​​യാ​​​​ണ്. ഇ​​​​തു വ​​​​ലി​​​​യ സാ​​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത​​​​യും തൊ​​​​ഴി​​​​ല്‍ന​​​​ഷ്‌​​​ട​​​വും സൃ​​​​ഷ്‌​​​ടി​​​​ക്കും. ഈ ​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ വി​​​​ഷ​​​​യ​​​​ത്തി​​​​ല്‍ അ​​​​ടി​​​​യ​​​​ന്ത​​​​ര ന​​​​ട​​​​പ​​​​ടി ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ന്‍ കേ​​​​ന്ദ്ര​​​മ​​​​ന്ത്രി ഹ​​​​ര്‍​ദീ​​​​പ് സിം​​​​ഗ് പു​​​​രി​​​​ക്ക് ക​​​​ത്ത​​​​യ​​​​ച്ച​​​​താ​​​​യി സം​​​​സ്ഥാ​​​​ന ജ​​​​ന​​​​റ​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ബി​​​​ജു പ്രേം ​​​​ശ​​​​ങ്ക​​​​ര്‍, പ്ര​​​​സി​​​​ഡ​​​​ന്‍റ് കി​​​​ര​​​​ണ്‍ എ​​​​സ്. പാ​​​​ലയ്​​​​ക്ക​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

Tags : Commercial cylinder price hiked Gas Cylinder

Recent News

Corehub Up