തിരുവനന്തപുരം: തിരുവനന്തപുരം മലയിൻകീഴിൽ ദമ്പതികളെ ഒൻപതംഗ സംഘം മർദിച്ചതായി പരാതി. മലയം ചൂഴാറ്റുകോട്ട സ്വദേശികളായ അനീഷ് ഭാര്യ ശ്രീജ എന്നിവർക്കാണ് മർദനമേറ്റതായി പരാതിയുള്ളത്.
ഏപ്രിൽ 11ന് ആയിരുന്നു സംഭവം നടന്നത്. ക്ഷേത്രോത്സവത്തിനിടെ ഒൻപതംഗ സംഘം അനീഷിനെ ക്രൂരമായി മർദിച്ചതായാണ് പരാതി. ഈ സമയം തടയാനെത്തിയ അനീഷിന്റെ ഭാര്യ ശ്രീജയ്ക്കും മർദനമേറ്റതായി പരാതിയിൽ പറയുന്നു.
എന്നാൽ മർദനത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തിനിടെ അനീഷിന്റെ കഴുത്തിലുണ്ടായിരുന്ന അഞ്ചരപ്പവൻ മാലയും സംഘം പൊട്ടിച്ചെടുത്തതായി ആരോപണമുണ്ട്. അനീഷ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Tags : kerala police crime news trivandrum