x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിതിൻ രാജിന്‍റെ കുടുംബത്തിന് നിയമപരമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങളും നൽകും: ബിനോയ് വിശ്വം


Published: April 16, 2026 01:55 PM IST | Updated: April 16, 2026 01:55 PM IST

തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്‍റൽ കോളജിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നാം വർഷ വിദ്യാർഥി നിതിൻ രാജിന്‍റെ വീട്ടിലെത്തി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

നിതിന്‍റെ ബന്ധുക്കളെ സന്ദർശിച്ച അദ്ദേഹം നിയമപരമായും അല്ലാതെയുമുള്ള എല്ലാ സഹായങ്ങളും നൽകാമെന്നു ബിനോയ് വിശ്വം നിതിൻ രാജിന്‍റെ മാതാപിതാക്കൾക്ക് ഉറപ്പുനല്കി.

സിപിഐ ജില്ലാ അസിസ്റ്റന്‍റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ്, എഐവൈഎഫ് ജില്ലാ പ്രസിഡന്‍റ് കണ്ണൻ എസ്. ലാൽ തുടങ്ങിയവരും ഒപ്പമുണ്ടായിരിന്നു.

 

Tags : CPI Binoy Viswam Nitin Raj

Recent News

Corehub Up