ആലപ്പുഴ: പാർട്ടിയോട് കലഹിച്ച് നിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ അവസാനവട്ട ശ്രമവുമായി സിപിഎം. പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് അംഗങ്ങൾ സുധാകരനെ നേരിട്ട് വീട്ടിലെത്തി കണ്ടു. അമ്പലപ്പുഴ എംഎൽഎ എച്ച്. സലാം ഒഴികെയുള്ള നേതാക്കളാണ് സുധാകരനെ കാണാനെത്തിയത്.
നേതാക്കൾ എത്തി അനുനയ ശ്രമം നടത്തിയെങ്കിലും സുധാകരൻ നിലപാട് മയപ്പെടുത്താൻ തയാറായിട്ടില്ല. നാളെ നിശ്ചിയിച്ചിരിക്കുന്ന വാർത്താ സമ്മേളനത്തിൽ നിന്നും പിന്മാറണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും സുധാകരൻ വഴങ്ങിയില്ല.
തന്നെ കാണാൻ എത്തിയ നേതാക്കളുമായി വീടിന്റെ മുന്നിലിരുന്ന് അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു. നിലപാടിൽ മാറ്റമില്ലെന്നും നാളത്തെ വാർത്താ സമ്മേളനത്തിൽ നിന്നും പിന്മാറില്ലെന്നും സുധാകരൻ സിപിഎം സംഘത്തെ അറിയിക്കുകയും ചെയ്തു.
ജി.സുധാകരൻ പാർട്ടിക്കൊപ്പമെന്ന് പുറത്തേക്കിറങ്ങിയശേഷം നേതാക്കൾ പറഞ്ഞു. ധാരണ കൂടിക്കാഴ്ച മാത്രമാണിതെന്നും നേതാക്കൾ വിശദീകരിച്ചു.
Tags : CPM G Sudhakaran