x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന​ഴ്സു​മാ​രു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ മു​റി​പ്പെ​ടു​ത്തു​ന്ന പ്ര​സ്താ​വ​ന; ക​ങ്ക​ണ​യ്ക്കെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി ദീ​പ്തി മേ​രി വ​ർ​ഗീ​സ്


Published: June 9, 2026 11:31 AM IST | Updated: June 9, 2026 11:31 AM IST

കൊ​ച്ചി : ന​ഴ്സിം​ഗ് ജോ​ലി ലൈം​ഗി​ക​വ​ത്ക​രി​ക്കെ​പ്പെ​ട്ട തൊ​ഴി​ലാ​ണെ​ന്ന ബി​ജെ​പി എം​പി​യും ന​ടി​യു​മാ​യ ക​ങ്ക​ണ റ​ണാ​വ​ത്തി​ന്‍റെ വി​വാ​ദ പ​രാ​മ​ർ​ശ​ത്തി​നെ​തി​രെ കോ​ൺ​ഗ്ര​സ് നേ​താ​വ് ദീ​പ്തി മേ​രി വ​ർ​ഗീ​സ്. ന​ഴ്സിം​ഗ് മേ​ഖ​ല​യെ​യും ഈ ​തൊ​ഴി​ൽ ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ നി​ർ​വ​ഹി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ന​ഴ്സു​മാ​രു​ടെ ആ​ത്മാ​ഭി​മാ​ന​ത്തെ​യും ക​ങ്ക​ണ​യു​ടെ പ്ര​സ്താ​വ​ന മു​റി​പ്പെ​ടു​ത്തി​യെ​ന്ന് ദീ​പ്തി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ചീ​പ്പ് പ​ബ്ലി​സി​റ്റി​ക്കും പു​തി​യ സി​നി​മ​യു​ടെ പ്ര​മോ​ഷ​നും വേ​ണ്ടി സ്വ​ന്തം പാ​ർ​ട്ടി​യി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ പോ​ലും ആ​ത്മാ​ഭി​മാ​നം പ​ണ​യം വെ​ക്കു​ന്ന എം​പി​ക്കെ​തി​രെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ത​ന്നെ രം​ഗ​ത്തു​വ​ര​ണ​മെ​ന്ന് ദീ​പ്തി പ​റ​ഞ്ഞു.

ന​ഴ്സു​മാ​ർ കേ​വ​ലം ഒ​രു തൊ​ഴി​ൽ വി​ഭാ​ഗ​മ​ല്ല, മ​നു​ഷ്യ​ജീ​വ​ൻ ര​ക്ഷി​ക്കു​ന്ന ക​രു​ണ​യു​ടെ കൈ​ക​ളാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ലോ​കം ആ​ദ​രി​ച്ച അ​തേ വി​ഭാ​ഗ​ത്തെ​യാ​ണ് ഒ​രു ജ​ന​പ്ര​തി​നി​ധി അ​പ​മാ​ന​ക​ര​മാ​യ വാ​ക്കു​ക​ൾ കൊ​ണ്ട് വേ​ട്ട​യാ​ടു​ന്ന​ത്. ഇ​ത്ത​രം വി​ക​ല​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ൾ സ​മൂ​ഹ​ത്തി​ന് വേ​ണ്ടെ​ന്നും ദീ​പ്തി​യു​ടെ കു​റി​പ്പി​ൽ പ​റ​യു​ന്നു.

Tags : deepti mary varghese kangana ranaut nursing

Recent News

Corehub Up