കാണാതായ ശ്രീഭദ്ര
കൊച്ചി: ആലുവയിൽ നിന്ന് 12 വയസുകാരിയായ ശ്രീഭദ്രയെ കാണാതായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കുട്ടിയെ കണ്ടെത്താൻ സംസ്ഥാനത്തിന് പുറത്തുള്ള അന്വേഷണത്തിന് ഒരു ടീമിനെ കൂടി അയച്ചു.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ കാണാതായത്. കൂട്ടുകാരിൽ നിന്ന് പുസ്തകം വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ കുടുംബം തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. കാണാതാകുന്ന സമയത്ത് കുട്ടി അമ്മയുടെ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ഇത് കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.
Tags : Sreebhadra missing police investigation aluva