x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡോ. ​സി​സ തോ​മ​സ് സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റാ​യി ചു​മ​ത​ല​യേ​റ്റു


Published: December 18, 2025 03:37 AM IST | Updated: December 18, 2025 03:37 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഡോ. ​​​സി​​​സ തോ​​​മ​​​സ് ചു​​​മ​​​ത​​​ല​​​യേ​​​റ്റു.

വി​​സി നി​​​യ​​​മ​​​ന​​​പ്പോ​​​രി​​​ൽ സ​​​ർ​​​ക്കാ​​​രും ഗ​​​വ​​​ർ​​​ണ​​​റും ത​​​മ്മി​​​ലു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ൽ സു​​​പ്രീം കോ​​​ട​​​തി​​​വ​​​രെ നീ​​​ങ്ങു​​​ക​​​യും ഒ​​​ടു​​​വി​​​ൽ ഇ​​​രു​​​വി​​​ഭാ​​​ഗ​​​വും ത​​​മ്മി​​​ൽ സ​​​മ​​​വാ​​​യ​​​ത്തി​​​ൽ എ​​​ത്തു​​​ക​​​യും ചെ​​​യ്ത​​​തോ​​​ടെ​​​യാ​​​ണ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മു​​​ൻ വി​​​സി കൂ​​​ടി​​​യാ​​​യി​​​രു​​​ന്ന ഡോ. ​​​സി​​​സ തോ​​​മ​​​സ് വീ​​​ണ്ടും ആ ​​​പ​​​ദ​​​വി​​​യി​​​ൽ എ​​​ത്തി​​​യ​​​ത്.

ഡോ. ​​​ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​യി​​രു​​ന്ന കാ​​​ല​​​ത്ത് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഡോ.​​​ സി​​​സാ തോ​​​മ​​​സി​​​നെ നി​​​യ​​​മി​​​ച്ച​​​പ്പോ​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യാ​​​ണ് ഇ​​​ട​​​ത് അ​​​ധ്യാ​​​പ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളും വി​​​ദ്യാ​​​ർ​​​ഥി സം​​​ഘ​​​ട​​​ന​​​ക​​​ളും ഡോ. ​​​സി​​​സ​​​യെ വ​​​ര​​​വേ​​​റ്റ​​​തെ​​​ങ്കി​​​ൽ ഇ​​​ന്ന​​​ലെ പൂ​​​ച്ചെ​​​ണ്ടു ന​​​ല്കി​​​യാ​​​ണ് സ്വീ​​​ക​​​രി​​​ച്ച​​​ത്.

സ​​​ർ​​​ക്കാ​​​രു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ച് മു​​​ന്നോ​​​ട്ടു പോ​​​കു​​​മെ​​​ന്നും മു​​​ൻ​​​പു​​​ണ്ടാ​​​യ പ്ര​​​തി​​​ഷേ​​​ധ​​​ങ്ങ​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും വി​​സി​​​യാ​​​യി ചു​​​മ​​​ത​​​ല​​​യേ​​​റ്റ ശേ​​​ഷം സി​​​സ തോ​​​മ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ച്ചു. ത​​​നി​​​ക്ക് ഗ​​​വ​​​ർ​​​ണ​​​ർ​​​മാ​​​ർ ന​​​ല്കി​​​യ പി​​​ന്തു​​​ണ​​​യി​​​ൽ സി​​​സ ന​​​ന്ദി അ​​​റി​​​യി​​​ച്ചു.

വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ -സ​​​ർ​​​ക്കാ​​​ർ പോ​​​ര് രൂ​​​ക്ഷ​​​മ​​​യ​​​തോ​​​ടെ സു​​​പ്രീം​​​കോ​​​ട​​​തി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​മെ​​​ന്നു വ​​​രി​​​ക​​​യും ഒ​​​ടു​​​വി​​​ൽ സ​​​ർ​​​ക്കാ​​​രും ഗ​​​വ​​​ർ​​​ണ​​​റും സ​​​മ​​​വാ​​​യ​​​ത്തി​​​ലെ​​​ത്തു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ തു​​​ട​​​ർ​​​ന്നാ​​​ണ് സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റാ​​​യി ഡോ. ​​​സി​​​സ​​​യേ​​​യും ഡി​​​ജി​​​റ്റ​​​ൽ വി​​​സി​​​യാ​​​യി ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥി​​​നെ​​​യും നി​​​യ​​​മി​​​ച്ചു​​​കൊ​​​ണ്ട് ഗ​​​വ​​​ർ​​​ണ​​​ർ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ക്കി​​​യ​​​ത്.

 ഡോ. ​സി​സ​യ്ക്ക് ഡി​ജി​റ്റ​ൽ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ അ​ധി​ക ചു​മ​ത​ല

 തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി​​​യാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ ഡോ. ​​​സ​​​ജി ഗോ​​​പി​​​നാ​​​ഥി​​​ന് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ മാ​​​തൃ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ൽ നി​​​ന്നും വി​​​ടു​​​ത​​​ൽ ചെ​​​യ്യു​​​ന്ന​​​തി​​​ന് കാ​​​ല​​​താ​​​മ​​​സം ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​നാ​​​ൽ അ​​​ദ്ദേ​​​ഹം ചു​​​മ​​​ത​​​ല​​​യേ​​​ൽ ക്കു​​​ന്ന​​​തു​​​വ​​​രെ ഡി​​​ജി​​​റ്റ​​​ൽ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല വ​​​ഹി​​​ക്കാ​​​ൻ സാ​​​ങ്കേ​​​തി​​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​സി ഡോ​​​സി​​​സ തോ​​​മ​​​സി​​​ന് ലോ​​​ക്ഭ​​​വ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി.

ഇ​​​തി​​​നി​​​ടെ സി​​​സാ തോ​​​മ​​​സ് ഇ​​​ന്ന​​​ലെ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി ആ​​​ർ.​​​ബി​​​ന്ദു​​​വു മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി. സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഭാ​​​ഗ​​​ത്തു നി​​​ന്നു​​​ള്ള പൂ​​​ർ​​​ണ സ​​​ഹ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് മ​​​ന്ത്രി അ​​​റി​​​യി​​​ച്ചു.

Tags : Dr. Sisa Thomas University of Technology Vice Chancellor Digital University

Recent News

Corehub Up