x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളം വി​ധി​യെ​ഴു​തി; ഇ​നി കാ​ത്തി​രി​പ്പി​ന്‍റെ 25 നാ​ൾ


Published: April 9, 2026 08:51 PM IST | Updated: April 9, 2026 08:51 PM IST

കോ​ട്ട​യം: നാ​ലാ​ഴ്ച​യോ​ളം രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ന​ട​ത്തി​യ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കൊ‌‌​ടു​വി​ൽ കേ​ര​ള ജ​ന​ത വി​ധി​യെ​ഴു​തി. സ​മ​ഗ്ര വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ഷ്‌​ക​ര​ണ​ത്തി​നു (എ​സ്‌​ഐ​ആ​ര്‍) ശേ​ഷം ന​ട​ന്ന ആ​ദ്യ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ത്രി എ​ട്ടു വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് 78.1 ശ​ത​മാ​നം പോ​ളിം​ഗാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​ന്തി​മ ക​ണ​ക്കു​ക​ൾ വ​രു​മ്പോ​ൾ പോ​ളിം​ഗ് ശ​ത​മാ​നം ഇ​നി​യും കൂ​ടി​യേ​ക്കാം. ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് സ​മ​യ​പ​രി​ധി​യെ​ങ്കി​ലും ചി​ല ബൂ​ത്തു​ക​ളി​ൽ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട​നി​ര​യു​ണ്ടാ​യി​രു​ന്നു. പ​ല​യി​ട​ത്തും പോ​ളിം​ഗ് അ​വ​സാ​നി​ക്കാ​ത്ത​തി​നാ​ല്‍ നി​ര​ക്ക് ഉ​യ​രു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കു​ന്ന​ത്.

എ​സ്‌​ഐ​ആ​റി​നു ശേ​ഷം ആ​കെ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വു വ​ന്നി​ട്ടും പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ വ​ര്‍​ധ​ന​വു​ണ്ടാ​യ​ത് അ​നു​കൂ​ല​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് മു​ന്ന​ണി​ക​ൾ. മേ​യ് നാ​ലി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

Tags : election result kerala

Recent News

Corehub Up