x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷ നി​രീ​ക്ഷി​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ അ​നു​വാ​ദം


Published: April 10, 2026 09:52 PM IST | Updated: April 10, 2026 09:52 PM IST

തി​രു​വ​ന​ന്ത​പു​രം: സ്‌​ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷ നി​രീ​ക്ഷി​ക്കാ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് അ​നു​വാ​ദം ന​ല്‍​കി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. സു​ര​ക്ഷ നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​തി​നി​ധി​ക​ളെ നി​യോ​ഗി​ക്കാ​ന്‍ സ്ഥാ​നാ​ര്‍‌​ഥി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. സ്ട്രോം​ഗ് റൂ​മു​ക​ളു​ടെ സ​മീ​പ​ത്ത് സ്ഥാ​നാ​ര്‍‌​ഥി​ക​ളു​ടെ പ്ര​തി​നി​ധി​ക​ള്‍​ക്ക് താ​മ​സ സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തും.

സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ മു​ഴു​വ​ന്‍ സ​മ​യം നി​രീ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി. സ്ഥാ​നാ​ര്‍‌​ഥി​ക​ള്‍​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ര​ത്ത​ന്‍ ഖേ​ല്‍​ക്ക​ര്‍ ക​ത്ത് ന​ല്‍​കി.

സം​സ്ഥാ​ന​ത്ത് 140 മ​ണ്ഡ​ല​ങ്ങ​ളി​ലെ 30,495 ബൂ​ത്തു​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച അ​വ​സാ​ന വോ​ട്ട​ര്‍ പ​ട്ടി​ക പ്ര​കാ​രം കേ​ര​ള​ത്തി​ലെ ആ​കെ വോ​ട്ട​ര്‍​മാ​രു​ടെ എ​ണ്ണം 2,71,42,952 ആ​ണ്. ഇ​തി​ല്‍ 1,32,20,811 പേ​ര്‍ പു​രു​ഷ​ന്മാ​രും 1,39,21,868 പേ​ര്‍ സ്ത്രീ​ക​ളു​മാ​ണ്. 273 പേ​ര്‍ ട്രാ​ന്‍​സ് ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ളു​മാ​ണ്. നൂ​റി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള 1,555 വോ​ട്ട​ര്‍​മാ​രും ഇ​ത്ത​വ​ണ പ​ട്ടി​ക​യി​ലു​ണ്ട്. 478 പേ​ര്‍ പു​രു​ഷ​വോ​ട്ട​ര്‍​മാ​രും 1,077 സ്ത്രീ ​വോ​ട്ട​ര്‍​മാ​രു​മാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. 18നും 19​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള 4,66,408 വോ​ട്ട​ര്‍​മാ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ അ​ര്‍​ഹ​രാ​യി​രു​ന്ന​ത്.

Tags : Election Commission political parties monitor security strong rooms

Recent News

Corehub Up