x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ൺ​ഗ്ര​സും ലീ​ഗും താ​ങ്ങാ​യെ​ന്ന് ജി.​സു​ധാ​ക​ര​ൻ; സാ​ദി​ഖ​ലി ത​ങ്ങ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി


Published: May 12, 2026 12:11 PM IST | Updated: May 12, 2026 12:42 PM IST

മ​ല​പ്പു​റം: കോ​ൺ​ഗ്ര​സും ലീ​ഗും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ലി​യ പി​ന്തു​ണ ന​ൽ​കി​യെ​ന്ന് അ​മ്പ​ല​പ്പു​ഴ നി​യു​ക്ത എം​എ​ൽ​എ​യും മു​ൻ സി​പി​എം നേ​താ​വു​മാ​യ ജി.​സു​ധാ​ക​ര​ൻ. പാ​ണ​ക്കാ​ടെ​ത്തി മു​സ്‌​ലീം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ​ലി ത​ങ്ങ​ളും പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ്ര​തി​ക​ര​ണം

പാ​ണ​ക്കാ​ട് എ​ത്തി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ലീ​ഗ്,കോ​ൺ​ഗ്ര​സ് പി​ന്തു​ണ ത​നി​ക്ക് താ​ങ്ങാ​യി. അ​വ​സാ​നം വ​രെ കൂ​ടെ നി​ന്നു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വും കു​റ​വ് പ​ണം ചെ​ല​വാ​ക്കി​യ​ത് താ​നാ​ണ്.

എ​ൽ​ഡി​എ​ഫ് വി​ട്ടു​പോ​യ ഗോ​വി​ന്ദ​നും കു​ഞ്ഞി​ക്കൃ​ഷ്ണ​നു​മാ​യി താ​ൻ ഒ​രു ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടി​ല്ല. ആ​രോ​പ​ണ​മെ​ല്ലാം ക​ള്ള​മാ​ണെ​ന്ന് തെ​ളി​ഞ്ഞെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

Tags : g sudhakaran panakkad visit

Recent News

Corehub Up