x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ശ്ലീ​ല പ​രാ​മ​ർ​ശം ചോ​ദ്യം ചെ​യ്തു; കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ക്രൂ​ര​മ​ർ​ദ​നം


Published: June 2, 2026 09:41 AM IST | Updated: June 2, 2026 09:41 AM IST

കൊ​ച്ചി: അ​ശ്ലീ​ല പ​രാ​മ​ർ​ശം ചോ​ദ്യം ചെ​യ്തി​ന് കൊ​ച്ചി​യി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്ക് നേ​രെ എ​ട്ടം​ഗ സം​ഘ​ത്തി​ന്‍റെ ആ​ക്ര​മ​ണം. ക​ലൂ​ർ ച​ക്കാ​ല​പ്പാ​ടം റോ​ഡി​ൽ പു​ല​ർ​ച്ചെ ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​ക​ളാ​ണ് മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ​ത്. സം​ഭ​വ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഒ​രു പെ​ൺ​കു​ട്ടി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

പാ​ർ​ട്ട്ടൈം ആ​യി ജോ​ലി ചെ​യ്യു​ന്ന പെ​ൺ​കു​ട്ടി​ക​ൾ പു​ല​ർ​ച്ചെ റൂ​മി​ലേ​ക്ക് ന​ട​ന്നു​പോ​കു​മ്പോ​ഴാ​ണ് വ​ഴി​യി​ൽ ത​ങ്ങി​നി​ന്ന സം​ഘം ലൈം​ഗി​ക​ച്ചു​വ​യോ​ടെ സം​സാ​രി​ക്കു​ക​യും അ​ശ്ലീ​ല പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്ത​ത്. ഇ​ത് ചോ​ദ്യം ചെ​യ്ത പെ​ൺ​കു​ട്ടി​ക​ൾ അ​ക്ര​മി​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ചു.

ഇ​തോ​ടെ അ​ക്ര​മി​സം​ഘം പെ​ൺ​കു​ട്ടി​യു​ടെ കൈ ​തി​രി​ച്ചു​പി​ടി​ച്ച് ഫോ​ൺ ത​ട്ടി​യെ​ടു​ത്ത് നി​ല​ത്ത​ടി​ച്ചു​ട​ച്ചു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​ക​ളി​ൽ ഒ​രാ​ളു​ടെ മു​ടി​യി​ൽ കു​ത്തി​പ്പി​ടി​ച്ച് റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​യ്ക്കു​ക​യും നെ​ഞ്ചി​ലും വ​യ​റി​ലും ബൂ​ട്സി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു. ആ​ക്ര​മ​ണ​ത്തി​നി​ടെ പോ​ൺ​കു​ട്ടി​ക​ളു​ടെ
വ​സ്ത്രം വ​ലി​ച്ചു​കീ​റാ​നും ശ്ര​മ​മു​ണ്ടാ​യി.

ര​ണ്ട് യു​വ​തി​ക​ളും ആ​റ് പു​രു​ഷ​ന്മാ​രും അ​ട​ങ്ങു​ന്ന എ​ട്ടം​ഗ സം​ഘ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് എ​റ​ണാ​കു​ളം നോ​ർ​ത്ത് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. സം​ഭ​വ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി പ്ര​ദേ​ശ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

 

 

Tags : girls assaulted kochi

Recent News

Corehub Up