x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെ​ക്നി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി ക​ണ്‍​ട്രോ​ള​റെ ത​രം​താ​ഴ്ത്തി​യ ന​ട​പ​ടി സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി


Published: April 22, 2026 06:16 AM IST | Updated: April 22, 2026 06:16 AM IST

തി​രു​വ​ന​ന്ത​പു​രം: സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​റാ​യ ഡോ. ​വി​നു തോ​മ​സി​നെ പ്ര​ഫ​സ​ർ പ​ദ​വി​യി​ൽ നി​ന്നും ത​രം​താ​ഴ്ത്തി​യ ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​റു​ടെ ന​ട​പ​ടി സം​സ്ഥാ​ന സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. മു​ൻ​കാ​ല​ത്ത് തൃ​ക്കാ​ക്ക​ര എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ പ്രി​ൻ​സി​പ്പ​ലാ​യി​രു​ന്ന​പ്പോ​ൾ സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു ഡോ. ​വി​നു തോ​മ​സി​നെ ത​രം​താ​ഴ്ത്ത​ൽ.

കോ​ള​ജി​ലെ ഡി​ജി​റ്റ​ലൈ​സേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് 4.22 ല​ക്ഷ​ത്തി​ന്‍റെ ക​രാ​ർ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​ന്‍റെ പേ​രി​ലാ​യി​രു​ന്നു ന​ട​പ​ടി. എ​ന്നാ​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മി​റ്റി​യു​ടെ പ​രി​ശോ​ധ​ന​യി​ൽ കോ​ള​ജി​നോ സ​ർ​ക്കാ​രി​നോ ധ​ന​ന​ഷ്ട​മു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ത​രം​താ​ഴ്ത്ത​ൽ ന​ട​പ​ടി റ​ദ്ദാ​ക്കാ​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം. ഐ​എ​ച്ച്ആ​ർ​ഡി ഡ​യ​റ​ക്ട​റു​ടെ ത​രം​താ​ഴ്ത്ത​ൽ ഉ​ത്ത​ര​വി​നു പി​ന്നാ​ലെ സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​വി​നു തോ​മ​സി​നെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു വി​ടു​ത​ൽ ചെ​യ്തു.

ഇ​തേ തു​ട​ർ​ന്ന് വി​നു തോ​മ​സി​നെ അ​ദ്ദേ​ഹം വ​ഹി​ച്ച പ​ദ​വി​ക​ളി​ൽ നി​ല​നി​ർ​ത്താ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ യൂ​ണി​വേ​ഴ്സി​റ്റി ര​ജി​സ്ട്രാ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ വി​ടു​ത​ൽ ചെ​യ്തു ഒ​രാ​ളെ​തി​രി​കെ പ്ര​വേ​ശി​പ്പി​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​നി​യ​മം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നാ​യി​രു​ന്നു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വാ​ദം. ഇ​പ്പോ​ൾ ഫ​യ​ൽ ചാ​ൻ​സ​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​റു​ടെ പ​രി​ഗ​ണ​ന​യ്ക്ക് വി​ട്ടി​രി​ക്ക​യാ​ണ്.

Tags : Government Technical University Controller demoted

Recent News

Corehub Up