x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ർ​ക്കാ​രി​ന്‍റെ നൂ​റു ദി​ന ക​ർ​മപ​രി​പാ​ടി: നോ​ർ​ക്ക കോ-​ഓ​ർ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ലും ഹെ​ൽ​പ്പ് ഡെ​സ്കു​ക​ളും രൂ​പീ​ക​രി​ക്കും

വെബ്ഡെസ്ക്
Published: August 25, 2026 10:44 PM IST | Updated: August 25, 2026 10:44 PM IST

നോർക്ക

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ 100 ദി​​​ന ക​​​ർ​​​മ​​​പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ലോ​​​ക​​​ത്ത് 12 മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി ‘ഗ്ലോ​​​ബ​​​ൽ നോ​​​ർ​​​ക്ക കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ലു​​​ക​​​ളും’ നാ​​​ല് വി​​​ഷ​​​യാ​​​ധി​​​ഷ്ഠി​​​ത​​​ ‘ഹെ​​​ൽ​​​പ്പ് ഡെ​​​സ്കു​​​ക​​​ളും’ രൂ​​​പീ​​​ക​​​രി​​​ക്കും.

കാ​​​ന​​​ഡ​​​യി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ പൈ​​​ല​​​റ്റ് പ​​​ദ്ധ​​​തി​​​യു​​​ടെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് കൂ​​​ടു​​​ത​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കും മേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കും പ​​​ദ്ധ​​​തി വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ജ​​​ർ​​​മ​​​നി, ബെ​​​ൽ​​​ജി​​​യം, നെ​​​ത​​​ർ​​​ലാ​​​ൻ​​​ഡ്സ്, ല​​​ക്സം​​​ബ​​​ർ​​​ഗ്, ഓ​​​സ്ട്രേ​​​ലി​​​യ, ന്യൂ​​​സി​​​ല​​​ൻ​​​ഡ്, വെ​​​സ്റ്റ്ആൻഡ് നോ​​​ർ​​​ത്തേ​​​ൺ ആ​​​ഫ്രി​​​ക്ക, ഈ​​​സ്റ്റ് ആ​​​ഫ്രി​​​ക്ക, സൗ​​​ത്ത് ആൻ‌ഡ് സെ​​​ൻ​​​ട്ര​​​ൽ ആ​​​ഫ്രി​​​ക്ക, ഡെ​​​ന്മാ​​​ർ​​​ക്ക്, ഫി​​​ൻ​​​ലാ​​​ൻ​​​ഡ്, ഐ​​​സ്‌​​​ലാ​​​ൻ​​​ഡ്, നോ​​​ർ​​​വേ, സ്വീ​​​ഡ​​​ൻ, ഈ​​​സ്റ്റ് ഏ​​​ഷ്യ, ആ​​​സി​​​യാ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ൾ, ഈ​​​സ്റ്റേ​​​ൺ യൂ​​​റോ​​​പ്പ് ആൻഡ് റ​​​ഷ്യ, ഇ​​​റ്റ​​​ലി ആൻഡ് മാ​​​ൾ​​​ട്ട, യു​​​കെ ആൻഡ് അ​​​യ​​​ർ​​​ല​​​ണ്ട് എ​​​ന്നീ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​ണ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കു​​​ക.

ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ സം​​​യോ​​​ജ​​​ന​​​ത്തി​​​നാ​​​യി കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ ഡെ​​​സ്ക്, സു​​​ര​​​ക്ഷി​​​ത​​​മാ​​​യ കു​​​ടി​​​യേ​​​റ്റ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ​​​ത്തി​​​നാ​​​യി മൈ​​​ഗ്രേ​​​ഷ​​​ൻ അ​​​വെ​​​യ​​​ർ​​​ന​​​സ് ഡെ​​​സ്ക്, അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഡി​​​സ്ട്ര​​​സ് സ​​​പ്പോ​​​ർ​​​ട്ട് ഡെ​​​സ്ക്, നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​ൽ പ്ര​​​വാ​​​സി​​​പ​​​ങ്കാ​​​ളി​​​ത്തം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള ഡെ​​​വ​​​ല​​​പ്‌​​​മെ​​​ന്‍റ് ഡെ​​​സ്ക് എ​​​ന്നി​​​വ​​​യാ​​​ണ് നാ​​​ല് പ്ര​​​ധാ​​​ന ഹെ​​​ൽ​​​പ്പ് ഡെ​​​സ്കു​​​ക​​​ൾ. പൂ​​​ർ​​​ണ​​​മാ​​​യും സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​യാ​​​ണ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ലും ഹെ​​​ൽ​​​പ്പ് ഡെ​​​സ്‌​​​കുക​​​ളും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക.

Tags : NORCA CoordinationCouncil HelpDesks WorkPlan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up