x
ad
Wed, 26 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക​യ്ക്ക് മ​റു​പ​ടി​യു​മാ​യി കാ​ന​ഡ; യു​എ​സ് ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം തീ​രു​വ

വെബ് ഡെസ്‌ക്
Published: August 25, 2026 10:50 PM IST | Updated: August 25, 2026 10:50 PM IST

പ്രതീകാത്മക ചിത്രം

ഒ​ട്ടാ​വ: അ​മേ​രി​ക്ക​യു​ടെ തീ​രു​വ​യ്ക്ക് അ​തേ നാ​ണ​യ​ത്തി​ൽ മ​റു​പ​ടി​യു​മാ​യി കാ​ന​ഡ. അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 50 ശ​ത​മാ​നം വ​രെ കാ​ന​ഡ ഇ​റ​ക്കു​മ​തി തീ​രു​വ പ്ര​ഖ്യാ​പി​ച്ചു. ഏ​ക​ദേ​ശം 2000 കോ​ടി ഡോ​ള​ർ മൂ​ല്യം വ​രു​ന്ന അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മേ​ലാ​ണ് തീ​രു​വ പ്ര​ഖ്യാ​പ​നം.

നേ​ര​ത്തെ കാ​ന​ഡ​യ്ക്ക് മേ​ൽ അ​മേ​രി​ക്ക പ്ര​ഖ്യാ​പി​ച്ച 50 ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ​യ്ക്ക് മ​റു​പ​ടി​യാ​യാ​ണ് പു​തി​യ തീ​രു​മാ​നം. സ്റ്റീ​ൽ, ഡ​യ​റി ഉ​ത്പ​ന്ന​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യ്ക്കൊ​പ്പം സ​മു​ദ്ര വി​ഭ​വ​ങ്ങ​ൾ, ചീ​സ്, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യെ​യും നി​കു​തി വ​ർ​ധ​ന ബാ​ധി​ക്കും.

ഇ​തോ​ടെ ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം കൂ​ടു​ത​ൽ വ​ഷ​ളാ​യി​ട്ടു​ണ്ട്. പു​തി​യ നി​കു​തി നി​ര​ക്കു​ക​ൾ സെ​പ്റ്റം​ബ​ർ എ​ട്ടു മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ജൂ​ലൈ​യി​ലാ​ണ് ഡോ​ണ​ൾ​ഡ് ട്രം​പ് കാ​ന​ഡ​യ്ക്ക് 50 ശ​ത​മാ​നം ഇ​റ​ക്കു​മ​തി തീ​രു​വ പ്ര​ഖ്യാ​പി​ച്ച​ത്.

Tags : Canada US Tax Tariff Deepika DeepikaNewspaper BreakingNews NewsUpdate

Recent News

Corehub Up