x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശബരിമല സന്നിധാനത്തിന് മുകളിലൂടെ താഴ്ന്ന് പറന്ന് ഹെലികോപ്ടര്‍; അന്വേഷണത്തിന് നിര്‍ദേശം


Published: April 24, 2026 09:40 AM IST | Updated: April 24, 2026 09:40 AM IST

പത്തനംതിട്ട: ശബരിമല സന്നിധാനത്തിനു മുകളിലൂടെ ഹെലികോപ്ടർ താഴ്ന്നു പറന്ന സംഭവത്തിൽ അന്വേഷണം. വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. കോസ്റ്റ് ഗാർഡിന്‍റെ ചേതക് ഹെലികോപ്ടറാണ് അതീവ സുരക്ഷാ മേഖലയിലൂടെ പറന്നത്. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സ്പെഷൽ കമ്മീഷണർ എഡിജിപി എസ്. ശ്രീജിത്തിന് നിർദേശം നൽകി.

ഹെലികോപ്ടർ എത്തിയതിനെ പറ്റി പമ്പ പോലീസിന് അറിവുണ്ടായിരുന്നില്ല. അതേസമയം, ഹെലികോപ്ടർ താഴ്ന്ന് പറന്നത് സാങ്കേതിക പ്രശ്‌നം കാരണമാണെന്ന് കോസ്‌റ്റ് ഗാർഡ് വൃത്തങ്ങൾ വിശദീകരിച്ചു. അന്തരീക്ഷം മേഘാവൃതമായപ്പോൾ കാഴ്ച മറഞ്ഞെന്നും അതിനാലാണ് താഴ്ന്ന് പറന്നതെന്നും കോസ്‌റ്റ് ഗാർഡ് വിശദീകരിച്ചു.

Tags : Helicopter Sabarimala investigation Coast Guard Police

Recent News

Corehub Up