തിരുവനന്തപുരം: വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിലാണ് താപനില സാധാരണയേക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി സെൽഷസ് വരെ ഉയരാൻ സാധ്യതയുള്ളത്.
നേരിയ തോതിലുള്ള വേനൽമഴ ലഭിക്കുമെങ്കിലും നിലവിൽ അനുഭവപ്പെടുന്ന കടുത്ത ചൂട് കുറയാൻ ഇനിയും ദിവസങ്ങളെടുക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. നാളെ വരെ പാലക്കാട് ജില്ലയിൽ പകൽ താപനില 40 ഡിഗ്രി സെൽഷസ് വരെയാകാൻ സാധ്യതയുണ്ട്.
കൊല്ലം ജില്ലയിൽ 39 ഡിഗ്രി വരെയും, കോട്ടയത്ത് 38 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി വരെയും, തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Tags : temperature issued districts High temperature