x
ad
Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'മു​ൻ​കൂ​ർ ജാ​മ്യം തി​രി​ച്ച​ടി​യ​ല്ല, അ​പ്പീ​ൽ പോ​കു​ന്ന​ത് ആ​ലോ​ചി​ക്കും': ര​മേ​ശ് ചെ​ന്നി​ത്ത​ല


Published: June 9, 2026 08:34 PM IST | Updated: June 9, 2026 08:34 PM IST

തി​രു​വ​ന​ന്ത​പു​രം: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ​ർ​ദ്ദി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച ന​ട​പ​ടി തി​രി​ച്ച​ടി​യാ​യി കാ​ണു​ന്നി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ട​തി ഉ​ത്ത​ര​വ് പൂ​ർ​ണ്ണ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം അ​പ്പീ​ൽ പോ​ക​ണ​മെ​ങ്കി​ൽ പോ​കു​മെ​ന്നും, ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലു​മാ​യും ഡി.​ജി.​പി​യു​മാ​യും ആ​ലോ​ചി​ച്ച് തു​ട​ർ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. സ​മാ​ന​ത​ക​ളി​ല്ലാ​ത്ത അ​ക്ര​മ​മാ​ണ് അ​ന്ന് ന​ട​ന്ന​തെ​ന്നും അ​ത് കൃ​ത്യ​മാ​യി അ​ന്വേ​ഷി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത് ഈ ​സ​ർ​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ഞ്ച് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഗ​ൺ​മാ​ൻ അ​നി​ൽ ക​ല്ലി​യൂ​ർ, പോ​ലീ​സു​കാ​രാ​യ സ​ന്ദീ​പ് എ​സ്, വി​പി​ൻ, അ​രു​ൺ, ഷൈ​ജു എ​ന്നി​വ​ർ​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്. പി​ണ​റാ​യി വി​ജ​യ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രി​ക്കെ 2023 ഡി​സം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ ആ​ല​പ്പു​ഴ​യി​ൽ വെ​ച്ച് ക​രി​ങ്കൊ​ടി കാ​ണി​ച്ച കോ​ൺ​ഗ്ര​സ്-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ക​മ്പ​ടി വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​വ​ന്ന ഗ​ൺ​മാ​ൻ​മാ​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടും, മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നു​ള്ള 'ര​ക്ഷാ​പ്ര​വ​ർ​ത്ത​നം' മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ചെ​യ്ത​തെ​ന്ന് പ​റ​ഞ്ഞ് അ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഇ​വ​രെ ന്യാ​യീ​ക​രി​ച്ച​ത് വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. അ​ന്ന് പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യ്യാ​റാ​കാ​തി​രു​ന്ന​തി​നെ തു​ട​ർ​ന്ന് മ​ർ​ദ​ന​മേ​റ്റ പ്ര​വ​ർ​ത്ത​ക​ർ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും, കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം പി​ന്നീ​ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

 

Tags : Ramesh Chennithala Home Minister anticipatory bail CM's gunmen Latest News

Recent News

Corehub Up