കൃഷ്ണകുമാർ
തിരുവനന്തപുരം: നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ പ്രതികരണവുമായി ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അടങ്ങിയ ഒരു പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ചാണ് കൃഷ്ണകുമാർ നിലപാട് വ്യക്തമാക്കിയത്.
കാശ്മീരിലെ കല്ലേറ് നിർത്താൻ അറിയാമെങ്കിൽ പിന്നെയാണോ ഡൽഹി എന്ന് കുറിച്ച പോസ്റ്ററാണ് കൃഷ്ണകുമാർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചിത്രത്തിനൊപ്പം 'ജയ്ഹിന്ദ്' എന്ന ക്യാപ്ഷനും നൽകിയിട്ടുണ്ട്. നീറ്റ് ഉൾപ്പെടെയുള്ള വിവിധ മത്സരപരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) നേതൃത്വത്തിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധം തുടരുകയാണ്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം. ഈ സാഹചര്യത്തിലാണ് ബിജെപി നേതാവിന്റെ പ്രതികരണം.
Tags :