x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​യ​ദ​ർ​ശി​നി ബ​സി​ൽ മൂന്നിരട്ടി യാത്രക്കാർ; ചുരത്തിൽ നിയന്ത്രണം വിട്ടു; ഒഴിവായത് വൻ ദുരന്തം

വെബ് ഡെസ്ക്
Published: July 23, 2026 10:15 AM IST | Updated: July 23, 2026 10:15 AM IST

അപകടത്തിൽപ്പെട്ട ബസ്

 

 കോ​ഴി​ക്കോ​ട്: കു​റ്റ്യാടി ചു​ര​ത്തി​ൽ ബ്രേ​ക്ക് ത​ക​രാ​റി​ലാ​യി നി​യ​ന്ത്ര​ണം വി​ട്ട് പി​ന്നോ​ട്ട് ഉ​രു​ണ്ട കെ.​എ​സ്ആ​ർടിസി ബ​സ് സം​ര​ക്ഷ​ണ ഭി​ത്തി​യി​ൽ ഇ​ടി​ച്ചു നി​ന്നു. ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​​മാ​യ ഇ​ട​പെ​ട​ൽ കാ​ര​ണം വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

ബുധനാഴ്ച രാ​വി​ലെ 11ന് മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന 'പ്രി​യ​ദ​ർ​ശി​നി' ബ​സി​നാ​ണ് ചു​ര​ത്തി​ലെ എ​ട്ടാം വ​ള​വി​ൽ വെ​ച്ച് ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​ത്. മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് മു​ൻ​പ് പു​റ​പ്പെ​ട്ട മ​റ്റൊ​രു ബ​സ് വ​ഴി​യ​രി​കി​ൽ കേ​ടാ​യ​തി​നെ തു​ട​ർ​ന്ന്, അ​തി​ലെ യാ​ത്ര​ക്കാ​രെ​യും ഈ ​ബ​സി​ലേ​ക്ക് ക​യ​റ്റി​യി​രു​ന്നു. ഇ​തോ​ടെ 54 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന ബ​സി​ൽ
150-ഓ​ളം യാ​ത്ര​ക്കാ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

അ​മി​ത​ഭാ​രം മൂ​ലം ക​യ​റ്റം ക​യ​റു​ന്ന​തി​നി​ടെ ബ​സി​ന്‍റെ ബ്രേ​ക്ക് ത​ക​രാ​റി​ലാ​വു​ക​യും വാ​ഹ​നം പി​ന്നോ​ട്ട് നീ​ങ്ങു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി​യും കൂ​ട്ട നി​ല​വി​ളി​യും ഉ​യ​ർ​ന്നു. ഡ്രൈ​വ​റാ​യ പേ​രാ​മ്പ്ര സ്വ​ദേ​ശി എ​ൻ.​പി. സു​ധീ​ർ സ​മ​ചി​ത്ത​ത കൈ​വി​ടാ​തെ ബ​സ് റോ​ഡ​രി​കി​ലെ ഭി​ത്തി​യി​ലേ​ക്ക് ഇ​ടി​ച്ചു നി​ർ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ചു​രം റോ​ഡി​ൽ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ടസപ്പെ​ട്ടു. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ബ​സു​ക​ളാ​ണ് ചു​രം പാ​ത​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​തെ​ന്നും പരാതിയുണ്ട്.

 

 

Tags :   Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash KSRTC BUS Priyadarshini

Recent News

Corehub Up