കൊച്ചി: ത്രിദിന അന്താരാഷ്ട്ര സ്പൈസ് റൂട്ട്സ് സമ്മേളനത്തിനു കൊച്ചിയില്‍ ആറിന് തുടക്കമാകും. സംസ്ഥാനത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ സമുദ്ര പൈതൃകവും ആഗോള പ്രസക്തിയും ഉയര്‍ത്തിക്കാട്ടുന്ന ചര്‍ച്ചകള്‍ക്ക് സമ്മേളനം വേദിയൊരുക്കും.
എട്ടു വരെ കൊച്ചി ബോള്‍ഗാട്ടി പാലസിലാണ് സമ്മേളനം. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന പ്രമുഖ ചരിത്രകാരന്മാര്, ആര്‍ക്കൈവിസ്റ്റുകള്‍, പണ്ഡിതന്മാര് എന്നിവര്‍ സമ്മേളനത്തിലെ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. സംസ്ഥാന ടൂറിസം വകുപ്പുമായി സഹകരിച്ച് മുസിരിസ് ഹെറിറ്റേജ് പ്രോജക്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
22 രാജ്യങ്ങളില്‍നിന്നായി വിവിധ മേഖലകളിലെ 38 പ്രമുഖ വ്യക്തികളും സമ്മേളനത്തിന്റെ ഭാഗമാകും. ഉദ്ഘാടനദിവസം അന്തര്‍ദേശീയ പൈതൃക ഇടനാഴികളുടെ ഭരണനിര്‍വഹണവും നിലനില്‍പ്പും-നയപാതകള് എന്ന വിഷയത്തില്‍ കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന് ചെയര്‍പേഴ്സണും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. വി. വേണു സംസാരിക്കും. ‘സ്പൈസ് റൂട്ട്സ്: ജനങ്ങളും വസ്തുക്കളും ആശയങ്ങളും’ എന്ന വിഷയത്തില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന് പ്രഭാഷണം നടത്തും.
Tags : International Spice Roots Conference Kochi Bolgatty Palace Muziris Heritage Project