കൊച്ചി: ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായ പരിശോധനയില്‍ എറണാകുളം ഏലൂരില്‍ വന്‍ കഞ്ചാവ് വേട്ട. അഞ്ചു കിലോ കഞ്ചാവുമായി രണ്ടു അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. പശ്ചിമബംഗാള്‍ സ്വദേശികളായ നന്‍റു മണ്ഡല്‍, മണിരുള്‍ എസ്.കെ. എന്നിവരാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടെ ഏലൂര്‍ ഐഒസി ജംഗ്ഷനില്‍ നിന്നും പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്. ഒഡിഷയില്‍ നിന്നും കഞ്ചാവ് എത്തിച്ച് കേരളത്തില്‍ വന്‍ വിലയ്ക്ക് വില്‍ക്കുന്നതാണ് ഇവരുടെ രീതി. വില്‍പ്പനയ്ക്കായി എത്തിച്ച അഞ്ചു കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടികൂടിയത്. ഇവരെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി ശൃംഖലയെ കുറിച്ചുള്ള അന്വേഷണത്തിലാണ് ഡാന്‍സാഫ് സംഘം.
Tags :