x
ad
Thu, 18 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മേ​രി​ക്ക - ഇ​റാ​ൻ സ​മാ​ധാ​ന ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ട്രം​പ് 


Published: June 18, 2026 07:49 AM IST | Updated: June 18, 2026 07:49 AM IST

വാ​ഷിം​ഗ്‌​ട​ൺ ഡി​സി: അ​മേ​രി​ക്ക - ഇ​റാ​ൻ സ​മാ​ധാ​ന ക​രാ​ർ യാ​ഥാ​ർ​ഥ്യ​മാ​യെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ഫ്രാ​ൻ​സി​ൽ വ​ച്ച് ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചെ​ന്നാ​ണ് പ്ര​തി​ക​ര​ണം. ഇ​തൊ​രു താ​ൽ​ക്കാ​ലി​ക ധാ​ര​ണ മാ​ത്ര​മാ​ണെ​ന്നും ഇ​റാ​ൻ കൃ​ത്യ​മാ​യി പെ​രു​മാ​റി​യി​ല്ലെ​ങ്കി​ൽ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്തു​മെ​ന്നും ട്രം​പ് ഇ​ന്ന​ലെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു.

ഇ​റാ​ൻ അ​നു​സ​രി​ച്ചി​ല്ലെ​ങ്കി​ൽ യു​ദ്ധം പു​ന​രാ​രം​ഭി​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി യു​എ​സ് പ്ര​സി​ഡ​ൻ്റ് ഡോ​ണാ​ൾ​ഡ് ട്രം​പ്. ഇ​റാ​നു​മാ​യി ഒ​പ്പു​വെ​ക്കു​ന്ന​ത് അ​ന്തി​മ ക​രാ​റ​ല്ലെ​ന്നും ഒ​രു ധാ​ര​ണാ​പ​ത്ര​മാ​ണെ​ന്നും ട്രം​പ് ചൂ​ണ്ടി​ക്കാ​ട്ടി. ഫ്രാ​ൻ​സി​ലെ എ​വി​യ​ൻ വേ​ദി​യാ​കു​ന്ന ജി7 ​ഉ​ച്ച​കോ​ടി​ക്കി​ടെ ഈ​ജി​പ്തു​മാ​യി ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​യ്ക്ക് ശേ​ഷ​മു​ള്ള വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് യു​എ​സ് പ്ര​സി​ഡ​ൻ്റി​ൻ്റെ പ്ര​തി​ക​ര​ണം. മാ​സ​ങ്ങ​ൾ നീ​ണ്ട സം​ഘ​ർ​ഷം അ​വ​സാ​നി​പ്പി​ക്കാ​നാ​യി യു​എ​സും ഇ​റാ​നും ചേ​ർ​ന്ന് സ​മാ​ധാ​ന ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​ൻ 48 മ​ണി​ക്കൂ​ർ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് ട്രം​പി​ൻ്റെ ഈ ​പ്ര​തി​ക​ര​ണം.

Tags : Trump US-Iran peace agreement

Recent News

Corehub Up