കോട്ടയം: എബോളയെന്ന സംശയത്തെ തുടർന്ന് വിദേശ വനിത കോട്ടയം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസുകാരിയാണ് ചികിത്സയിലുള്ളത്.
സൗത്ത് സുഡാനിൽനിന്ന് ഉഗാണ്ട വഴിയാണ് ഇവർ കൊച്ചി എയർപോർട്ടിലെത്തിയത്. ഛർദി ഉൾപ്പെടെ എബോള രോഗമെന്ന് സംശയിക്കുന്ന തരത്തിലുള്ള ലക്ഷണങ്ങൾ ഇവർക്കുണ്ട്.
ആദ്യം പാലായിലെ സ്വകാര്യ ആശുപത്രിയിലെത്തിയ ഇവരെ പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. പ്രത്യേക ഐസലേഷൻ വാർഡിൽ നിരീക്ഷണത്തിലാണ് രോഗി. ഇവരെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്
Tags : Kottayam Medical College Ebola