x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. ​അ​നി​ൽ​കു​മാ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി; എം.​എ​സ്. ഇ​ർ​ഷാ​ദ് സ്റ്റേ​റ്റ് പ്രോ​ട്ടോ​കോ​ൾ ഓ​ഫീ​സ​ർ


Published: May 21, 2026 02:33 AM IST | Updated: May 21, 2026 02:33 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: മു​​ഖ്യ​​മ​​ന്ത്രി വി.​​ഡി. സ​​തീ​​ശ​​ന്‍റെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി കെ. ​​അ​​നി​​ൽ​​കു​​മാ​​റി​​നെ നി​​യ​​മി​​ച്ചു. സ​​തീ​​ശ​​ൻ പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യി​​രി​​ക്കേ​​യും അ​​നി​​ൽ​​കു​​മാ​​ർ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്നു. തി​​രു​​വ​​ന്ത​​പു​​രം മ​​ണ്ണ​​ന്ത​​ല സ്വ​​ദേ​​ശി​​യാ​​ണ്.

മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ഡീ​​ഷ​​ണ​​ൽ സെ​​ക്ര​​ട്ട​​റി​​യും ഓ​​ഫീ​​സ​​ർ ഓ​​ണ്‍ സ്പെ​​ഷ​​ൽ ഡ്യൂ​​ട്ടി​​യാ​​യി (ഒ​​എ​​സ്ഡി) ഐ​​എ​​എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നു​​മാ​​യ എ​​ൻ.​​എ​​സ്.​​കെ. ഉ​​മേ​​ഷി​​നെ നി​​യ​​മി​​ച്ചു. നി​​ല​​വി​​ൽ പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്ട​​റാ​​യ എ​​ൻ.​​എ​​സ്.​​കെ. ഉ​​മേ​​ഷ് ഏ​​റെ​​ക്കാ​​ലം എ​​റ​​ണാ​​കു​​ളം ജി​​ല്ലാ ക​​ള​​ക്ട​​റു​​മാ​​യി​​രു​​ന്നു.

സ്റ്റേ​​റ്റ് പ്രോ​​ട്ടോ​​കോ​​ൾ ഓ​​ഫീ​​സ​​റാ​​യി എം.​​എ​​സ്. ഇ​​ർ​​ഷാ​​ദി​​നെ നി​​യ​​മി​​ച്ചു. കോ​​ണ്‍​ഗ്ര​​സ് അ​​നു​​കൂ​​ല സ​​ർ​​വീ​​സ് സം​​ഘ​​ട​​ന​​യാ​​യ കേ​​ര​​ള സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റും സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ആ​​ക്‌​​ഷ​​ൻ കൗ​​ണ്‍​സി​​ൽ ക​​ണ്‍​വീ​​ന​​റു​​മാ​​ണ്.

വ​​നം​​മ​​ന്ത്രി ഷി​​ബു ബേ​​ബി ജോ​​ണി​​ന്‍റെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ലെ അ​​ഡീ​​ഷ​​ണ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യ പി.​​സി. സാ​​ബു​​വി​​നെ നി​​യ​​മി​​ച്ചു.

പൊ​​തു​​വി​​ദ്യാ​​ഭ്യാ​​സ​​മ​​ന്ത്രി എ​​ൻ. ഷം​​സു​​ദീ​​ന്‍റെ പ്രൈ​​വ​​റ്റ് സെ​​ക്ര​​ട്ട​​റി​​യാ​​യി നി​​സാ​​റി​​നെ നി​​യ​​മി​​ച്ചു.​ ആ​​ഭ്യ​​ന്ത​​ര മ​​ന്ത്രി ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല​​യു​​ടെ പോ​​ലീ​​സ് ഉ​​പ​​ദേ​​ഷ്ടാ​​വാ​​യി മു​​ൻ ഡി​​ജി​​പി എ. ​​ഹേ​​മ​​ച​​ന്ദ്ര​​നെ നി​​യ​​മി​​ച്ചു.

Tags : K. Anilkumar Private Secretary M.S. Irshad Protocol Officer Chief Minister'

Recent News

Corehub Up