x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​പാ​ത​ക കേ​സ് പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു


Published: May 7, 2026 05:05 PM IST | Updated: May 7, 2026 05:05 PM IST

കൊ​ച്ചി: കൊ​ല​പാ​ത​ക കേ​സ് പ്ര​തി​യെ കാ​പ്പ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ചു. മാ​റ​മ്പി​ള്ളി പ​ള്ളി​പ്രം പ​ള്ളി​ക്ക​വ​ല ഭാ​ഗ​ത്ത് നെ​ടി​യാ​ന്‍ വീ​ട്ടി​ല്‍ അ​ജിം​സി​നെ (38) ആ​ണ് കാ​പ്പ ചു​മ​ത്തി വി​യ്യൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ അ​ട​ച്ച​ത്.

എ​റ​ണാ​കു​ളം റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ര്‍ പ്രി​യ​ങ്ക ജി. ​ആ​ണ് ഉ​ത്ത​ര​വി​ട്ട​ത്.

പെ​രു​മ്പാ​വൂ​ര്‍, ആ​ലു​വ ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ കൊ​ല​പാ​ത​കം, പി​ടി​ച്ചു​പ​റി, മ​യ​ക്കു​മ​രു​ന്ന് കേ​സ്, ദേ​ഹോ​പ​ദ്ര​വം, അ​തി​ക്ര​മി​ച്ച് ക​യ​റ​ല്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്ത​ല്‍, സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള കു​റ്റ​കൃ​ത്യം തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണ് അ​ജിം​സ്.

2024 സെ​പ്റ്റം​ബ​റി​ല്‍ പെ​രു​മ്പാ​വൂ​രി​ല്‍ ഷം​സു​ദ്ദീ​ന്‍ എ​ന്ന​യാ​ളെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ പെ​രു​മ്പാ​വൂ​ര്‍ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത ക​വ​ര്‍​ച്ച കേ​സി​ലും പ്ര​തി​യാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

പെ​രു​മ്പാ​വൂ​ര്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ല്‍. അ​നി​ല്‍ കു​മാ​ര്‍, എ​സ്‌​ഐ​മാ​രാ​യ പ്ര​വീ​ണ്‍ പ്ര​കാ​ശ്, ജോ​ബി ജോ​ര്‍​ജ്, എ​എ​സ്‌​ഐ കെ.​ആ​ര്‍. സു​ധീ​ര്‍, സി​പി​ഒ​മാ​രാ​യ എം.​എ​ച്ച്. സു​ധീ​ര്‍, പി.​കെ. ഹാ​രി​സ് എ​ന്നി​വ​രാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Tags : Kappa case jailed police case

Recent News

Corehub Up