തൃശൂർ: കെസിബിസി പ്രോലൈഫ് സമിതിയുടെ സംസ്ഥാനതല പ്രൊലൈഫ് ദിനാഘോഷം ഇന്നു തലശേരി അതിരൂപത പാസ്റ്ററൽ സെന്ററിൽ നടക്കും. ‘ജീവസംരക്ഷണം സമൂഹനന്മയ്ക്ക്’ എന്നതാണ് ഈ വർഷത്തെ ആപ്തവാക്യം.
രാവിലെ 8.30ന് തലശേരി അതിരൂപത വികാരി ജനറാൾ മോണ്‍. സെബാസ്റ്റ്യൻ പാലാക്കുഴി അർപ്പിക്കുന്ന വി. കുർബാനയോടെ ദിനാചരണം ആരംഭിക്കും. തുടർന്നു കെസിബിസി പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോണ്സണ് ചൂരേപ്പറന്പിൽ പതാക ഉയർത്തും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം തലശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പാംബ്ലാനി ഉദ്ഘാടനം ചെയ്യും.
സുൽത്താൻബത്തേരി ബിഷപ് ഡോ. ജോസഫ് മാർ തോമസ് അധ്യക്ഷത വഹിക്കും. കെസിബിസി പ്രോലൈഫ് സംസ്ഥാന സമിതി ചെയർമാൻ ബിഷപ് ഡോ. തോമസ് മാർ യൗസേബിയൂസ് ഓണ്‍ലൈൻ സന്ദേശം നൽകും.
ഡയറക്ടർ ഫാ. ക്ലീറ്റസ് കതിർപ്പറന്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ട്രഷറർ ടോമി പ്ലാത്തോട്ടം, ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, ജോർജ് എഫ്. സേവ്യർ, സാബു ജോസ്, തലശേരി അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ജോബി കോവാട്ട്, പ്രസിഡന്റ് ലോറൻസ് കടിക്കാട്ടിൽ, സീറോ മലബാർ പ്രോലൈഫ് അപ്പൊസ്തലേറ്റ് സെക്രട്ടറി ജോയ്സ് മുക്കുടം, കൾച്ചറൽ ഫോറം കോ-ഓർഡിനേറ്റർ ആന്റണി പത്രോസ് തുടങ്ങിയവർ പ്രസംഗിക്കും.
ഡോ. ഫ്രാൻസിസ് ജെ. ആറാടൻ, ഡോ. ഫെലിക്സ് ജെയിംസ് എന്നിവർ ക്ലാസുകൾ നയിക്കും. ടോമി ഓലിക്കൽ, സിസ്റ്റർ ലിൻഡ സിഎച്ച്എഫ്, നോബർട്ട് കക്കാരിയിൽ, സെമിലി സുനിൽ, ഷീബ തെക്കേടത്ത് തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും.
മരിയഭവൻ പൂപ്പറന്പ്, സ്നേഹാലയം അന്പലത്തറ, സ്നേഹഭവൻ കൊളയാട്, ആശാഭവൻ കുറുവൻചാൽ എന്നീ സ്ഥാപനങ്ങളെയും ഫാ. പ്രിയേഷ് കളരിമുറിയിൽ, ഷാജി ആൻഡ് ബോബി വേറനാനിക്കൽ എന്ന വലിയ കുടുംബത്തെയും ആദരിക്കും. തുടർന്ന് 2027ലെ പ്രോലൈഫ് ദിനാഘോഷങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന പാറശാല രൂപതയ്ക്കുവേണ്ടി പാറശാല പ്രോലൈഫ് സമിതി ഭാരവാഹികൾ പതാക ഏറ്റുവാങ്ങും.
കേരളത്തിലെ മുഴുവൻ രൂപതകളിൽനിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ സംബന്ധിക്കും.
Tags : celebration KCBC Pro Life Day Thalassery