x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ഫോ​ക്‌​ലോ​ർ അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു


Published: March 14, 2026 02:24 AM IST | Updated: March 14, 2026 02:24 AM IST

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കേ​​​​ര​​​​ള ഫോ​​​​ക്‌​​​​ലോ​​​​ർ അ​​​​ക്കാ​​​​ദ​​​​മി​​​​യു​​​​ടെ 2024ലെ ​​​​നാ​​​​ട​​​​ൻ​​​​ക​​​​ലാ പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ സാം​​​​സ്കാ​​​​രി​​​​ക മ​​​​ന്ത്രി സ​​​​ജി ചെ​​​​റി​​​​യാ​​​​ൻ പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. ഏ​​​​ഴ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലാ​​​​യി 196 പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ളാ​​​​ണ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്.

വി​​​​വി​​​​ധ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ ഫെ​​​​ലോ​​​​ഷി​​​​പ്പി​​​​ന് ഡോ. ​​​​എം.​​​​പി. കൃ​​​​ഷ്ണ​​​​ൻ പ​​​​ണി​​​​ക്ക​​​​ർ (തെ​​​​യ്യം), കെ.​​​​പി. ച​​​​ന്തു​​​​ക്കു​​​​ട്ടി ന​​​​ന്പ്യാ​​​​ർ (കോ​​​​ൽ​​​​ക്ക​​​​ളി), കെ.​​​​എം. അ​​​​നി​​​​രു​​​​ദ്ധ​​​​ൻ (അ​​​​ർ​​​​ജു​​​​ന​​​​നൃ​​​​ത്തം), കു​​​​മാ​​​​ര​​​​ൻ ടി.​​​​പി. (മ​​​​ര​​​​ക്ക​​​​ല​​​​പ്പാ​​​​ട്ട്), ഒ.​​​​വി. ര​​​​ത്നാ​​​​ക​​​​ര​​​​ൻ പ​​​​ണി​​​​ക്ക​​​​ർ (പൂ​​​​ര​​​​ക്ക​​​​ളി, മ​​​​റ​​​​ത്തു​​​​ക​​​​ളി), കു​​​​ണ്ട​​​​ത്തി​​​​ൽ ദാ​​​​മേ​​​​ദ​​​​ര​​​​ൻ (പൂ​​​​ര​​​​ക്ക​​​​ളി), പു​​​​തു​​​​മ​​​​ന ഗോ​​​​വി​​​​ന്ദ​​​​ൻ ന​​​​ന്പൂ​​​​തി​​​​രി (തി​​​​ട​​​​ന്പ്നൃ​​​​ത്തം), എ. ​​​​രാ​​​​ജ​​​​മ്മ അ​​​​യ്യ​​​​പ്പ​​​​ൻ (പൂ​​​​പ്പ​​​​ട​​​​തു​​​​ള്ള​​​​ൽ), പി. ​​​​കു​​​​ട്ടി​​​​കൃ​​​​ഷ്ണ​​​​ൻ (ക​​​​ണ്യാ​​​​ർ​​​​ക​​​​ളി), തു​​​​ള​​​​സീ​​​​ധ​​​​ര​​​​ൻ പി​​​​ള്ള ആ​​​​ർ. (കാ​​​​ക്കാ​​​​ര​​​​ശി​​​​നാ​​​​ട​​​​കം), വി. ​​​​ത​​​​ത്ത (തു​​​​യി​​​​ലു​​​​ണ​​​​ർ​​​​ത്തു​​​​പാ​​​​ട്ട്) എ​​​​ന്നി​​​​വ​​​​ർ അ​​​​ർ​​​​ഹ​​​​രാ​​​​യി. 15,000 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി​​​​പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വും അ​​​​ട​​​​ങ്ങു​​​​ന്ന​​​​താ​​​​ണ് ഫെ​​​​ലോ​​​​ഷി​​​​പ്പ്.

ഗ്ര​​​​ന്ഥ​​​​ര​​​​ച​​​​ന​​​​യ്ക്ക് ഗോ​​​​പി ബു​​​​ധ​​​​നൂ​​​​രും (പു​​​​ള്ളു​​​​വ​​​​രും സ​​​​ർ​​​​പ്പം​​​​പാ​​​​ട്ടും) വെ​​​​ള്ള​​​​നാ​​​​ട് രാ​​​​മ​​​​ച​​​​ന്ദ്ര​​​​നും (വി​​​​ൽ​​​​പ്പാ​​​​ട്ട് ച​​​​രി​​​​ത്ര​​​​വും ക​​​​ഥ​​​​ക​​​​ളും) ഡോ​​​​ക്യു​​​​മെ​​​​ന്‍റ​​​​റി​​​​യ്ക്ക് ഡോ. ​​​​പ​​​​ത്മ​​​​നാ​​​​ഭ​​​​ൻ കാ​​​​വു​​​​ന്പാ​​​​യും ഡോ. ​​​​മ​​​​ഞ്ജു വി. ​​​​മ​​​​ധു​​​​വും പു​​​​ര​​​​സ്കാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​രാ​​​​യി. 7,500 രൂ​​​​പ​​​​യും പ്ര​​​​ശ​​​​സ്തി പ​​​​ത്ര​​​​വും ഫ​​​​ല​​​​ക​​​​വു​​​​മാ​​​​ണ് ഇ​​​​വ​​​​ർ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ക.

35 പേ​​​​ർ ഗു​​​​രു​​​​പൂ​​​​ജ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നും 49 പേ​​​​ർ യു​​​​വ​​​​പ്ര​​​​തി​​​​ഭ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​നും 96 പേ​​​​ർ മ​​​​റ്റ് അ​​​​വാ​​​​ർ​​​​ഡു​​​​ക​​​​ൾ​​​​ക്കും ഒ​​​​രാ​​​​ൾ എം​​​​എ ഫോ​​​​ക്ലോ​​​​ർ അ​​​​വാ​​​​ർ​​​​ഡി​​​​നും അ​​​​ർ​​​​ഹ​​​​രാ​​​​യി.

Tags : Folklore Academy Awards Announced

Recent News

Corehub Up