കേരള ഹൈക്കോടതി
കൊച്ചി: മാസപ്പടി ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീല്‍ ഹര്‍ജി വാദത്തിനായി ഡിസംബര്‍ 15ലേക്കു മാറ്റി.
പിണറായി വിജയനുപുറമെ മകള്‍ ടി. വീണ, മരുമകനും മുന്‍ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്, ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് സഹായം നല്കിയ പി. നിഖില്‍, കെ. വാരിസ്, ഷൈജല്‍, എം. നന്ദുലാല്‍ എന്നിവര്‍ നല്കിയ അപ്പീലാണു ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് പരിഗണിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവും വിജിലന്‍സ് അന്വേഷണവും തടഞ്ഞ് പുറപ്പെടുവിച്ച ഓക്ടോബര്‍ 26ലെ ഇടക്കാല ഉത്തരവ് അതുവരെ തുടരും.
ഇഡി സംസ്ഥാന പൊലിസ് മേധാവിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന് നല്കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായത്.
Tags : Monthly Payoff Case Petition Pinarayi Vijayan T. Veena P.A. Mohamed Riyas P. Nikhil K. Waris Shaijal