പ്രതീകാത്മക ചിത്രം
ജയ്പുർ: രാജസ്ഥാനിൽ 24 ജില്ലാ പരിഷത് അധ്യക്ഷസ്ഥാനം നേടി കോൺഗ്രസ്. ഭരണകക്ഷിയായ ബിജെപി പത്തിടത്തു വിജയിച്ചു. ഭാരത് ആദിവാസി പാർട്ടി രണ്ടിടത്തും ആർഎൽപി ഒരിടത്തും അധ്യക്ഷസ്ഥാനം നേടി.
ചുരുവിൽ ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസിന് അധ്യക്ഷസ്ഥാനം നേടാനായില്ല. ഇതേ സാഹചര്യം ബീവാറിലും ഉണ്ടായി. ഭൂരിപക്ഷമുണ്ടായിട്ടും ഒരു വോട്ടിനു ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടു.
ബിക്കാനീറിൽ പാർട്ടിയുടെ വിമത സ്ഥാനാർഥിയെ പരാജയപ്പെടുത്തിയാണ് കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി നികിത ദുഡി വിജയിച്ചത്.ജയ്സൽമേറിൽ ഇരുപത്തിയൊന്നുകാരിയായ സന്തോഷ്കുമാരി ജില്ലാ പരിഷത്ത് അധ്യക്ഷയായി.
കോൺഗ്രസ് പ്രതിനിധിയാണ് സന്തോഷ്കുമാരി. ബൻസ്വാര, ദുംഗാർപുർ ജില്ലാ പരിഷത്തുകളിലെ അധ്യക്ഷസ്ഥാനമാണ് ഭാരത് ആദിവാസി പാർട്ടി നേടിയത്. നാഗൗഡ് അധ്യക്ഷസ്ഥാനം ആർഎൽപിക്കു ലഭിച്ചു.
ദൗസ, ജയ്സൽമേർ, സവായ് മധോപുർ എന്നീ ജില്ലകളിൽ കോൺഗ്രസ് എതിരില്ലാതെ വിജയിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ ജില്ലയായ ഭരത്പുരിൽ കോൺഗ്രസിലെ രേണു വാല വിജയിച്ചു.
Tags : Congress Rajasthan BJP Zila Parishad Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash