പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ നിർമാണ-അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ഉപകരണങ്ങൾ വികസിപ്പിക്കുന്ന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് 11,000 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ അംഗീകാരം നൽകി.
നിർമാണ മേഖലയിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഇറക്കുമതി കുറയ്ക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ അത്യാധുനിക നിർമാണ ഉപകരണങ്ങൾ തദ്ദേശീയമായി വികസിപ്പിക്കുന്നതിലൂടെ ഇന്ത്യയെ ആഗോള വിപണിയിലെ പ്രധാന ശക്തിയാക്കി മാറ്റുന്നതിനും ഊന്നൽ നൽകുന്നു.
2026-27 സാമ്പത്തികവർഷം മുതൽ എട്ട് വർഷത്തേക്കാണ് പദ്ധതി. 2024-25 സാമ്പത്തിക വർഷത്തിൽ ഈ മേഖലയിൽ 97,000 കോടി രൂപയുടെ വിപണിമൂല്യമുണ്ടെങ്കിലും, ഇതിന്റെ 45 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. നിർമാണ ഉപകരണങ്ങളുടെ കാര്യത്തിൽ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയാണ് ഇന്ത്യ.
Tags : Union Cabinet construction equipment sector Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash