x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തു​ല്യ​ത ഘോ​ഷി​ച്ച് ഇ​ന്ന് ഭ​ര​ണ​ഘ​ട​നാ​ദി​നം! വീ​​​​ട്ടി​​​​ൽ വെ​​​​ള്ള​​​​മി​​​​ല്ല, തോ​​​​ട്ടി​​​​ലി​​​​റ​​​​ങ്ങി​​​​യാ​​​​ൽ ജാ​​​​തി​​​​ഭ്രാ​​​​ന്തി​​​​ന്‍റെ ഊ​​​​രു​​​​വി​​​​ല​​​​ക്ക്

ജോ​​സ് ആ​​ൻ​​ഡ്രൂ​​സ്
Published: November 26, 2026 04:29 AM IST | Updated: November 26, 2026 04:29 AM IST

കോ​വി​ലൂ​ർ എ​സ്‌​സി ഉ​ന്ന​തി​യി​ൽ ച​ക്‌​ലി​യ സ​മു​ദാ​യ​ത്തി​ൽ​പെ​ട്ട സ്ത്രീ​ക​ൾ ത​ങ്ങ​ൾ​ക്ക് അ​ല​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​ത്ത ജ​ല​സ്രോ​ത​സി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്നു.

ഇ​​​​ന്നു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ദി​​​​നം. ഇ​​​​ടു​​​​ക്കി കോ​​​​വി​​​​ലൂ​​​​രി​​​​ലെ ദ​​​​ളി​​​​ത​​​​ർ​​​​ക്ക് പൊ​​​​തു ജ​​​​ല​​​​സ്രോ​​​​ത​​​​സി​​​​ലി​​​​റ​​​​ങ്ങാ​​​​നും വ​​​​സ്ത്ര​​​​ങ്ങ​​​​ൾ അ​​​​ല​​​​ക്കാ​​​​നും അ​​​​പ്ര​​​​ഖ്യാ​​​​പി​​​​ത വി​​​​ല​​​​ക്ക്. വ​​​​ട്ട​​​​വ​​​​ട​​​​യി​​​​ലെ എ​​​​സ്‌​​​​സി കോ​​​​ള​​​​നി (ഇ​​​​പ്പോ​​​​ൾ ഉ​​​​ന്ന​​​​തി)​​​​ക​​​​ളി​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​​ഫീ​​​​സി​​​​ന്‍റെ വി​​​​ളി​​​​പ്പാ​​​​ട​​​​ക​​​​ലെ​​​​യു​​​​ള്ള​​​​തി​​​​ലാ​​​​ണ് വെ​​​​ള്ള​​​​ത്തി​​​​ലും അ​​​​യി​​​​ത്തം ക​​​​ല​​​​ക്കി​​​​യ ജാ​​​​തി​​​​വി​​​​വേ​​​​ച​​​​നം.

ഉ​​​​ന്ന​​​​തി​​​​യു​​​​ടെ ഏ​​​​ക​​​​ദേ​​​​ശം 500 മീ​​​​റ്റ​​​​ർ മു​​​​ക​​​​ളി​​​​ലാ​​​യി ചെ​​​​റി​​​​യൊ​​​​രു ത​​​​ട​​​​യ​​​​ണ​​​​യും അ​​​​തി​​​​ലേ​​​​ക്കു വെ​​​​ള്ള​​​​മൊ​​​ഴു​​​ക്കു​​​ന്ന നാ​​​ലു പൈ​​​​പ്പു​​​​ക​​​​ളു​​​​മു​​​​ണ്ട്. പ​​​​ക്ഷേ, പ​​​​ക​​​​ൽ ഒ​​​​രു​​​​തു​​​​ള്ളി പൈ​​​​പ്പു​​​​വെ​​​​ള്ള​​​​ത്തി​​​​നു​​​​പോ​​​​ലും നി​​​​വൃ​​​​ത്തി​​​​യി​​​​ല്ലാ​​​​ത്ത ച​​​​ക്‌​​​​ലി​​​​യ സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ​​പെ​​​​ട്ട​​​​വ​​​​ർ അ​​​​വി​​​​ടെ അ​​​​ല​​​​ക്കാ​​​​നെ​​​​ത്തി​​​​യാ​​​​ൽ ഉ​​​​ന്ന​​​​ത​​​​ജാ​​​​തി​​​​ക്കാ​​​​രെ​​​​ന്നു സ്വ​​​​യം ക​​​​രു​​​​തു​​​​ന്ന​​​​വ​​​​ർ സ​​​​മ്മ​​​​തി​​​​ക്കി​​​​ല്ല. വീ​​​ട്ടി​​​ൽ വെ​​​ള്ളമി​​​ല്ല, നാ​​​ട്ടി​​​ൽ ഊ​​​രു​​​വി​​​ല​​​ക്കും.

സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ട​​​​പെ​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​നീ​​​​തി​​​​യു​​​​ടെ​​​​യും അ​​​​സ​​​​മ​​​​ത്വ​​​​ത്തി​​​​ന്‍റെ​​​​യും വി​​​​ഴു​​​​പ്പു​​​​ഭാ​​​​ണ്ഡ​​​​ങ്ങ​​​​ൾ ചു​​​​മ​​​​ക്കാ​​​​ൻ വി​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ട ദ​​​​ളി​​​​ത​​​​രു​​​​ടെ പീ​​​​ഡാ​​​​നു​​​​ഭ​​​​വ​​​​യാ​​​​ത്ര​​​​യ്ക്കു സ​​​​മാ​​​​ന്ത​​​​ര​​​​മാ​​​​യി ഈ ​​​​ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ദി​​​​ന​​​​വും ക​​​​ട​​​​ന്നു​​​​പോ​​​​കും. ഇ​​​​ന്നാ​​​​ണ് സ​​​​മ​​​​യം.മൂ​​​​ന്നാ​​​​റി​​​​ൽ​​​​നി​​​​ന്ന് വ​​​​ട്ട​​​​വ​​​​ട​​​​യി​​​​ലേ​​​​ക്ക് 44 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ. അ​​​​വി​​​​ടെ​​​​നി​​​​ന്നു ര​​​​ണ്ടു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ പോ​​​​യാ​​​​ൽ ഗ്രാ​​​​മപ​​​​ഞ്ചാ​​​​യ​​​​ത്ത് ഓ​​​​ഫീ​​​​സ് സ്ഥി​​​​തി ചെ​​​​യ്യു​​​​ന്ന കോ​​​​വി​​​​ലൂ​​​​രി​​​​ലെ​​​​ത്താം. അ​​​​താ​​​​യ​​​​ത്, ദ​​​​ളി​​​​ത​​​​രു​​​​ടെ മു​​​​ടി വെ​​​​ട്ടാ​​​​ൻ ബാ​​​​ർ​​​​ബ​​​​ർ​​​​ഷോ​​​​പ്പി​​​​ൽ പ്ര​​​​വേ​​​​ശ​​​​ന​​​​മി​​​​ല്ലാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ പ്ര​​​​ത്യേ​​​​കം ക​​​​ട തു​​​​റ​​​​ക്കേ​​​​ണ്ടി​​​​വ​​​​ന്ന കോ​​​​വി​​​​ലൂ​​​​ർ. ബ​​​​സ്-​​​​ജീ​​​​പ്പ്-​​​​ഓ​​​​ട്ടോ​​​​റി​​​​ക്ഷ സ്റ്റാ​​​​ൻ​​​​ഡി​​​​ൽ​​​​നി​​​​ന്ന് ക​​​​ഷ്‌​​​​ടി​​​​ച്ച് അ​​​​ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ​​പോ​​​​ലു​​​​മി​​​​ല്ല എ​​​​സ്‌​​​​സി കോ​​​​ള​​​​നി​​​​ക​​​​ളി​​​​ൽ ഏ​​​റ്റ​​​വും അ​​​​ടു​​​​ത്തു​​​​ള്ള​​​​തി​​​​ലേ​​​​ക്ക്.

ജീ​​​​ർ​​​​ണി​​​​ച്ച​​​​തും ഇ​​​​ടു​​​​ങ്ങി​​​​യ​​​​തു​​​​മാ​​​​യ ഒ​​​​റ്റ​​​​യ​​​​ടി​​​​പ്പാ​​​​ത. ക​​​​ന്നു​​​​കാ​​​​ലി​​​​ത്തൊ​​​​ഴു​​​​ത്തി​​​​ന്‍റെ വ​​​​ലുപ്പം പോ​​​​ലു​​​​മി​​​​ല്ലാ​​​​ത്ത ഒ​​​​റ്റ​​​​മു​​​​റി വീ​​​​ടു​​​​ക​​​​ളു​​​​ടെ നി​​​​ര, നൂ​​​​റ്റാ​​​​ണ്ടു പ​​​​ഴ​​​​ക്ക​​​​ത്താ​​​​ൽ ഉ​​​​പേ​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ടൊ​​​​രു തീ​​​​വ​​​​ണ്ടി​​​​പോ​​​​ലെ​​​​യു​​​​ണ്ട്. വീ​​​​ട്ടു​​​​സാ​​​​മാ​​​​ന​​​​ങ്ങ​​​​ളെ​​​​ല്ലാം ആ​​​​കെ​​​​യു​​​​ള്ള മു​​​​റി​​​​യി​​​​ൽ ഒ​​​​ന്നി​​​​നു മു​​​​ക​​​​ളി​​​​ൽ ഒ​​​​ന്നാ​​​​യി അ​​​ട്ടി​​​യി​​​ട്ടി​​​രി​​​ക്കു​​​ന്നു. അ​​​​തി​​​​ന്‍റെ ചാ​​​​ര​​​​ത്ത് അ​​​​ടു​​​​പ്പ്. മി​​​​ക്ക വീ​​​​ടു​​​​ക​​​​ളി​​​​ലും ഒ​​​​രു ക​​​​ട്ടി​​​​ലേ​​​​യു​​​​ള്ളൂ. അ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് ഭ​​​​ക്ഷ​​​​ണ​​​​മേ​​​​ശ. അ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് ഇ​​​​രി​​​​പ്പി​​​​ടം. അ​​​​തു​​​​ത​​​​ന്നെ കു​​​​ഞ്ഞു​​​​ങ്ങ​​​​ളു​​​​ടെ പ​​​​ഠ​​​​ന​​​​മേ​​​​ശ. ചി​​​​ല ക​​​​ല​​​​ങ്ങ​​​​ളി​​​​ൽ ചോ​​​​റു​​​​ണ്ട്. ചി​​​​ല​​​​തി​​​​ൽ രാ​​​​വി​​​​ല​​​​ത്തെ ഉ​​​​പ്പു​​​​മാ​​​​വ് ഉ​​​​ച്ച​​​​യ്ക്ക​​​​ത്തേ​​​​ക്ക് സൂ​​​​ക്ഷി​​​​ച്ചു​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. മി​​​​ക്ക​​​​യി​​​​ട​​​​ത്തും വി​​​​റ​​​​ക​​​​ടു​​​​പ്പ്. ഒ​​​​രു തീ​​​​പ്പൊ​​​​രി വീ​​​​ണാ​​​​ൽ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​ർ പോ​​​​ലും വേ​​​​ണ്ടി​​​​വ​​​​രി​​​​ല്ല, ഒ​​​​രു മ​​​​ഹാ​​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്. സ​​​​മ​​​​ത്വ​​​​പ്ര​​​​സം​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ ഈ ​​​​പു​​​​റ​​​​ന്പോ​​​​ക്കി​​​​ൽ പു​​​​ഴു​​​​ക്ക​​​​ളെ​​​​പ്പോ​​​​ലെ ജീ​​​​വി​​​​ക്കു​​​​ന്ന​​​​തു കൂ​​​​ടാ​​​​തെ​​​​യാ​​​​ണ് ച​​​​ക്‌​​​​ലി​​​​യ​​​​ർ​​​​ക്ക് വെ​​​​ള്ളം​​പോ​​​​ലും നി​​​​ഷേ​​​​ധി​​​​ക്കു​​​​ന്ന​​​​ത്.

ഉ​​​ന്ന​​​തി​​​യി​​​ലെ പൈ​​​​പ്പു​​​​ക​​​​ളി​​​​ൽ വൈ​​​​കു​​​​ന്നേ​​​​രം അ​​​​ഞ്ചി​​​​നും രാ​​​​ത്രി പ​​​​ത്തി​​​​നു​​​​മി​​​​ട​​​​യി​​​​ൽ കു​​​​റ​​​​ച്ചു​​​​നേ​​​​രം വെ​​​​ള്ള​​​​മെ​​​​ത്തും. കു​​​​ടി​​​​ക്കാ​​​​നും അ​​​​ല​​​​ക്കാ​​​​നും കു​​​​ളി​​​​ക്കാ​​​​നു​​​​മെ​​​​ല്ലാം അ​​​​തേ​​​യു​​​ള്ളൂ. പ​​​​രി​​​​മി​​​​ത​​​​മാ​​​​യ പാ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ ശേ​​​​ഖ​​​​രി​​​​ച്ചു​​​​വ​​​​യ്ക്കു​​​​ന്ന വെ​​​​ള്ള​​​​മാ​​​​ണ് അ​​​​ടു​​​​ത്ത സാ​​​​യാ​​​​ഹ്നം​​​​ വ​​​​രെ ആ​​​​ശ്ര​​​​യം. പൈ​​​​പ്പി​​​​ൽ വെ​​​​ള്ള​​​​മെ​​​​ത്തു​​​​ന്ന നേ​​​​ര​​​​ത്ത് അ​​​​ല​​​​ക്കാ​​​​ൻ പോ​​​​യാ​​​​ൽ അ​​​​ത്താ​​​​ഴം പാ​​​​ച​​​​കം ചെ​​​​യ്യു​​​​ന്ന​​​​തും പ​​​​ണി ക​​​​ഴി​​​​ഞ്ഞെ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ കു​​​​ളി​​​​യും ഉ​​​​ൾ​​​​പ്പടെ​​​​യു​​​​ള്ള കാ​​​​ര്യ​​​​ങ്ങ​​​​ൾ മു​​​​ട​​​​ങ്ങും. ഇ​​​​തു പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​നാ​​​​ണ് ക​​​​യ​​​​റ്റം ക​​​​യ​​​​റി പൊ​​​​തു ജ​​​​ല​​​​സ്രോ​​​​ത​​​​സി​​​​ൽ ച​​​​ക്‌​​​​ലി​​​​യ സ്ത്രീ​​​​ക​​​​ൾ പ​​​​ക​​​​ൽ അ​​​​ല​​​​ക്കാ​​​​ൻ പോ​​​​യ​​​​ത്. അ​​​​തി​​​​നോ​​​​ടു ചേ​​​​ർ​​​​ന്നു​​​​ള്ള വാ​​​​ട്ട​​​​ർ ടാ​​​​ങ്കി​​​​ൽ ഇ​​​​ങ്ങ​​​​നെ കു​​​​റി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ‘ദേ​​​​വി​​​​കു​​​​ളം ബ്ലോ​​​​ക്, രാ​​​​ജീ​​​​വ്ഗാ​​​​ന്ധി നാ​​​​ഷ​​​​ണ​​​​ൽ ഡ്രി​​​​ങ്കിം​​​​ഗ് വാ​​​​ട്ട​​​​ർ മി​​​​ഷ​​​​ൻ ഇ​​​​ൻ കോ​​​​വി​​​​ലൂ​​​​ർ ഏ​​​​രി​​​​യ.’ പ​​​​ക്ഷേ, അ​​​​വി​​​​ടെ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ ഇ​​​​തു നി​​​​ങ്ങ​​​​ളെ​​​​പ്പോ​​​​ലെ​​​​യു​​​​ള്ള​​​​വ​​​​ർ​​​​ക്ക് അ​​​​ല​​​​ക്കാ​​​​നു​​​​ള്ള സ്ഥ​​​​ല​​​​മ​​​​ല്ലെ​​​​ന്നു പ​​​​റ​​​​ഞ്ഞു. അ​​​​പ​​​​മാ​​​​നി​​​​ത​​​​രാ​​​​യി മ​​​​ട​​​​ങ്ങി​​​​പ്പോ​​​​ന്ന​​​​വ​​​​ർ പി​​​​ന്നീ​​​​ടൊ​​​​രി​​​​ക്ക​​​​ലും അ​​​​വി​​​​ടേ​​​​ക്കു പോ​​​​യി​​​​ട്ടി​​​​ല്ല.

തീ​​​​പ്പെ​​​​ട്ടി​​​​വീ​​​​ടു​​​​ക​​​​ൾ​​​​ക്കു പു​​​​റ​​​​ത്തെ ഇ​​​​ടു​​​​ങ്ങി​​​​യ പാ​​​​ത​​​​യി​​​​ൽ​​​​ നി​​​​ന്ന് ഒ​​​​രു സ്ത്രീ ​​​​ത​​​​ലേ​​​​ന്ന​​​​ത്തെ വെ​​​​ള്ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു കു​​​​റ​​​​ച്ചെ​​​​ടു​​​​ത്ത് അ​​​​ത്യാ​​​​വ​​​​ശ്യ​​​​ത്തി​​​​നു​​​​ള്ള ഒ​​​​രു തു​​​​ണി അ​​​​ല​​​​ക്കു​​​​ക​​​​യാ​​​​ണ്. ആ​​​​വ​​​​ശ്യ​​​​ത്തി​​​​നി​​​​ല്ലാ​​​​ത്ത​​​​തു​​​​കൊ​​​​ണ്ട്, ഊ​​​​രി​​​​പ്പി​​​​ഴി​​​​ഞ്ഞ​​​ശേ​​​ഷം മ​​​റി​​​ച്ച വെ​​​​ള്ളം അ​​​​ഴു​​​​ക്കു​​​​ചാ​​​​ലു​​​​പോ​​​​ലെ ഒ​​​​ഴു​​​​കി. പു​​​​രു​​​​ഷ​​​​ന്മാ​​​​ർ ഏ​​​​താ​​​​ണ്ടെ​​​​ല്ലാ​​​​വ​​​​രും പ​​​​ണി​​​​ക്കു പോ​​​​യി​​​​രി​​​​ക്കു​​​​ന്നു. ആ​​​​ദ്യം കാ​​​​ര്യ​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു പ​​​​റ​​​​യാ​​​​ൻ മ​​​​ടി​​​​ച്ചി​​​​രു​​​​ന്ന ഏ​​​​താ​​​​നും സ്ത്രീ​​​​ക​​​​ൾ ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റി​​​​നു​​​​ശേ​​​​ഷം ഇ​​​​ങ്ങ​​​​നെ പ​​​​റ​​​​ഞ്ഞു:

“സാ​​​​റേ, ഞ​​​​ങ്ങ​​​​ൾ​​​​ക്ക് ഒ​​​​രു തു​​​​ല്യ​​​​ത​​​​യും വേ​​​​ണ്ട. ഉ​​​​യ​​​​ർ​​​​ന്ന ജാ​​​​തി​​​​ക്കാ​​​​രു​​​​ടെ കു​​​​ള​​​​ത്തി​​​​ലെ​​​​യോ പൈ​​​​പ്പി​​​​ലെ​​​​യോ വെ​​​​ള്ള​​​​വും വേ​​​​ണ്ട. പ​​​​ക​​​​ലും വെ​​​​ള്ളം ല​​​​ഭി​​​​ക്കാ​​​​ൻ എ​​​​ന്തെ​​​​ങ്കി​​​​ലു​​​​മൊ​​​​രു സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്കാ​​​​ൻ ആ​​​​രോ​​​​ടെ​​​​ങ്കി​​​​ലും ഒ​​​​ന്നു പ​​​​റ​​​​യു​​​​മോ? അ​​​​തു മ​​​​തി. വ​​​​ലി​​​​യ ജാ​​​​തി​​​​ക്കാ​​​​രെ അ​​​​മ്മാ, മു​​​​ത​​​​ലാ​​​​ളി എ​​​​ന്ന​​​​ല്ലാ​​​​തെ അ​​​​ണ്ണാ, ചേ​​​​ച്ചി, ത​​​​ങ്ക​​​​ച്ചി എ​​​​ന്നു​​പോ​​​​ലും വി​​​​ളി​​​​ക്കാ​​​​ൻ അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലാ​​​​ത്തി​​​​ട​​​​ത്ത് ഒ​​​​ന്നി​​​​ച്ച് അ​​​​ല​​​​ക്കു​​​​ന്ന​​​​തും കു​​​​ളി​​​​ക്കു​​​​ന്ന​​​​തു​​​​മൊ​​​​ന്നും ന​​​​ട​​​​ക്കി​​​​ല്ല. ഇ​​​​വി​​​​ട​​​​ത്തെ ജ​​​​ന​​​​പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്കൊ​​​​ന്നും അ​​​​റി​​​​യാ​​​​ത്ത​​​​ത​​​​ല്ല​​​​ല്ലോ ഈ ​​​​വ​​​​ക തൊ​​​​ട്ടു​​​​കൂ​​​​ടാ​​​​യ്മ​​​​ക​​​​ൾ.’’
സ​​​​ർ, ഈ ​​​​മ​​​​നു​​​​ഷ്യ​​​​ർ​​​​ക്ക് എ​​​​ന്താ​​​​ണ് ആ​​​​ദ്യം ചെ​​​​യ്തു​​​​കൊ​​​​ടു​​​​ക്കേ​​​​ണ്ട​​​​ത്? പൊ​​​​തു ജ​​​​ല​​​​സ്രോ​​​​ത​​​​സി​​​​ൽ അ​​​​ല​​​​ക്കാ​​​​ൻ അ​​​​നു​​​​വ​​​​ദി​​​​ച്ച് കേ​​​​ര​​​​ള​​​​ത്തി​​​​ലെ അ​​​​യി​​​​ത്ത​​​​ത്തി​​​​ന്‍റെ കോ​​​​വി​​​​ലൂ​​​​ർ പാ​​​​പം ക​​​​ഴു​​​​ക​​​​ണോ‍? അ​​​​തോ, നാം ​​​​ഔ​​​​ന്ന​​​​ത്യ​​​​മി​​​​ല്ലാ​​​​താ​​​​ക്കി​​​​യ അ​​​​വ​​​​രു​​​​ടെ ഉ​​​​ന്ന​​​​തി​​​​യി​​​​ൽ എ​​​​പ്പോ​​​​ഴും വെ​​​​ള്ളം ല​​​​ഭി​​​​ക്കു​​​​ന്ന കു​​​​റ​​​​ച്ചു പൈ​​​​പ്പു​​​​ക​​​​ൾ സ്ഥാ​​​​പി​​​​ക്ക​​​​ണോ? അ​​​​തേ, ഡ​​​​ൽ​​​​ഹി-​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം നി​​​​ർ​​​​മി​​​​ത​​​​മെ​​​​ന്നു പ​​​​റ​​​​യാ​​​​വു​​​​ന്ന ര​​​​ണ്ടു തോ​​​​ക്കു​​​​ക​​​​ളാ​​​​ണ് ദ​​​രി​​​ദ്ര ദ​​​ളി​​​ത​​​രു​​​ടെ ശി​​​​ര​​​​സി​​​​നു നേ​​​​ർ​​​​ക്കു ചൂ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഒ​​​​ന്നി​​​​ൽ അ​​​​യി​​​​ത്ത​​​​ത്തി​​​​ന്‍റെ​​​​യും മ​​​​റ്റൊ​​​​ന്നി​​​​ൽ ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ന്‍റെ​​​​യും വെ​​​​ടി​​​​മ​​​​രു​​​​ന്ന് നി​​​​റ​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ഏ​​​​താ​​​​ണ് ആ​​​​ദ്യം നി​​​​ർ​​​​വീ​​​​ര്യ​​​​മാ​​​​ക്കേ​​​​ണ്ട​​​​ത് എ​​​​ന്ന​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​ശ്ച​​​​യ​​​​മാ​​​​ണ്.

ഇ​​​​ന്നു ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​നാ​​​​ദി​​​​ന​​​​മാ​​​​ണെ​​​​ന്ന​​​​ത് ച​​​ക്‌​​​ലി​​​യ​​​ർ അ​​​​റി​​​​യ​​​ണ​​​മെ​​ന്നി​​​ല്ല. പ​​​​ക്ഷേ, ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യി​​​​ൽ തൊ​​​​ട്ട് സ​​​​ത്യ​​​​പ്ര​​​​തി​​​​ജ്ഞ ചെ​​​​യ്ത​​​​വ​​​​ർ​​​​ക്ക് അ​​​​റി​​​​യാ​​​​മ​​​​ല്ലോ, അ​​​​യി​​​​ത്താ​​​​ച​​​​ര​​​​ണം ശി​​​​ക്ഷാ​​​​ർ​​​​ഹ​​​​മാ​​​​ക്കി​​​​യ വ​​​​കു​​​​പ്പ് 17നെ​​​​ക്കു​​​​റി​​​​ച്ച്.

(മ​​​​ട​​​​ങ്ങും​​​​മു​​​​ന്പ് ഒ​​​​രു യു​​​​വ​​​​തി അ​​​​വ​​​​ളു​​​​ടെ വീ​​​​ട്ടി​​​​ൽ ക​​​​യ​​​​റാ​​​​ൻ സ​​​​മ്മ​​​​തി​​​​ച്ചു. എ​​​​ലി​​​​ക​​​​ളും ക്ഷു​​​​ദ്ര​​​​ജീ​​​​വി​​​​ക​​​​ളും ത​​​​ങ്ങ​​​​ളു​​​​ടേ​​​​തെ​​​​ന്നു ക​​​​രു​​​​തു​​​​ന്ന ആ ​​​​ഗു​​​​ഹ​​​​യി​​​​ൽ അ​​​​വ​​​​ളും മ​​​​ക്ക​​​​ളും നേ​​​​രം വെ​​​​ളു​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ക​​​​ഥ, ഒ​​​​രൊ​​​​റ്റ ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ അ​​​​തി​​​​ദാ​​​​രി​​​​ദ്ര്യ​​​​ത്തി​​​​ന്‍റെ പാ​​​​താ​​​​ള​​​​ത്തി​​​​ൽ​​​​നി​​​​ന്നു​ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ത​​​ലേ​​​ന്നു കേ​​​​ര​​​​ള​​​​ത്തെ വ​​​​ലി​​​​ച്ചു​ പു​​​റ​​​ത്തി​​​ട്ട​​​വ​​​​രും കേ​​​​ൾ​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്... നാ​​​​ളെ.)

Tags : Constitution Day proclaim equality fanaticism Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up