x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ഗിം​ഗി​നു​ മാ​പ്പി​ല്ല! ജി​​ല്ല​​ക​​ളി​​ൽ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റ് അ​​ധ്യ​​ക്ഷ​​നാ​​യ സ​​മി​​തി

കെ. ​ഇ​ന്ദ്ര​ജി​ത്ത്
Published: November 26, 2026 04:34 AM IST | Updated: November 26, 2026 04:34 AM IST

പ്രതീകാത്മക ചിത്രം

തി​​രു​​വ​​ന​​ന്ത​​പു​​രം: വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലെ റാ​​ഗിം​​ഗ് ത​​ട​​യാ​​നും മേ​​ൽ​​നോ​​ട്ട​​ത്തി​​നു​​മാ​​യി ജി​​ല്ല​​ക​​ളി​​ൽ ജി​​ല്ലാ മ​​ജി​​സ്ട്രേ​​റ്റ് അ​​ധ്യ​​ക്ഷ​​നാ​​യ സ​​മി​​തി വ​​രും. റാ​​ഗിം​​ഗു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട പ​​രാ​​തി​​ക​​ൾ കൈ​​കാ​​ര്യം ചെ​​യ്യാ​​ൻ എ​​ല്ലാ പൊ​​ലി​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലും എ​​സ്ഐ​​യു​​ടെ മു​​ഖ്യ ചു​​മ​​ത​​ല​​യി​​ൽ ആ​​ന്‍റിറാ​​ഗിം​​ഗ് സെ​​ൽ രൂ​​പീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും ഇ​​ന്ന​​ലെ ചേ​​ർ​​ന്ന മ​​ന്ത്രി​​സ​​ഭാ​​യോ​​ഗം അം​​ഗീ​​ക​​രി​​ച്ച സി​​ദ്ധാ​​ർ​​ഥ​​ൻ റാ​​ഗിം​​ഗ് നി​​രോ​​ധ​​ന വി​​ദ്യാ​​ർ​​ഥി ക്ഷേ​​മ​​നി​​ധി ബി​​ല്ലി​​ന്‍റെ ക​​ര​​ടി​​ൽ ശി​​പാ​​ർ​​ശ ചെ​​യ്യു​​ന്നു.

ഹോ​​സ്റ്റ​​ലു​​ക​​ളി​​ലെ മു​​റി, സ്ഥ​​ലം, പ​​രി​​സ​​രം എ​​ന്നി​​വി​​ട​​ങ്ങ​​ൾ ഏ​​തെ​​ങ്കി​​ലും വി​​ദ്യാ​​ർ​​ഥിസം​​ഘ​​ട​​ന​​യോ അ​​സോ​​സി​​യേ​​ഷ​​നോ കൈ​​വ​​ശ​​പ്പെ​​ടു​​ത്തു​​ക​​യോ ഉ​​പ​​യോ​​ഗി​​ക്കു​​ക​​യോ ചെ​​യ്യാ​​ൻ പാ​​ടി​​ല്ല. ന​​വാ​​ഗ​​ത വി​​ദ്യാ​​ർ​​ഥി​​ക​​ളെ പ്ര​​ത്യേ​​ക ഹോ​​സ്റ്റ​​ലു​​ക​​ളി​​ൽ പാ​​ർ​​പ്പി​​ക്ക​​ണം.

ഹോ​​സ്റ്റ​​ൽ മു​​റി​​ക​​ൾ നി​​ശ്ചി​​ത ഇ​​ട​​വേ​​ള​​ക​​ളി​​ൽ മാ​​റ്റ​​ണം. ഹോ​​സ്റ്റ​​ലു​​ക​​ളി​​ലും പ​​രി​​സ​​ര​​ത്തും ക​​വാ​​ട​​ങ്ങ​​ളി​​ലും ന​​വാ​​ഗ​​ത​​ർ താ​​മ​​സി​​ക്കു​​ന്ന ഹോ​​സ്റ്റ​​ലു​​ക​​ളി​​ലും മൂ​​ന്നു മാ​​സം ബാ​​ക്ക​​പ്പു​​ള്ള നി​​രീ​​ക്ഷ​​ണ കാ​​മ​​റ​​ക​​ൾ സ്ഥാ​​പി​​ക്ക​​ണം. ഹോ​​സ്റ്റ​​ലി​​ലെ താ​​മ​​സ​​ക്കാ​​ർ​​ക്കു കാ​​ലാ​​വ​​ധി രേ​​ഖ​​പ്പെ​​ടു​​ത്തി തി​​രി​​ച്ച​​റി​​യ​​ൽ കാ​​ർ​​ഡ് ന​​ൽ​​ക​​ണം. ഹോ​​സ്റ്റ​​ലു​​ക​​ളി​​ൽ സ​​ന്ദ​​ർ​​ശ​​ക ര​​ജി​​സ്റ്റ​​ർ വേ​​ണ​​മെ​​ന്നും ബി​​ല്ലി​​ൽ വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്നു.

സ്ഥാ​​പ​​ന ത​​ല​​ത്തി​​ലും ആ​​ന്‍റിറാ​​ഗിം​​ഗ് ക​​മ്മി​​റ്റി​​ക​​ളു​​ണ്ടാ​​കും. വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന മേ​​ധാ​​വി അ​​ധ്യ​​ക്ഷ​​നും ര​​ണ്ട് അ​​ധ്യാ​​പ​​ക​​ർ, ഹോ​​സ്റ്റ​​ൽ വാ​​ർ​​ഡ​​ർ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ്, മൂ​​ന്നു ന​​വാ​​ഗ​​ത വി​​ദ്യാ​​ർ​​ഥി​​ക​​ൾ, പൊ​​ലി​​സ് എ​​സ്എ​​ച്ച്ഒ, യു​​വ​​ജ​​ന​​കാ​​ര്യ സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന പ്ര​​തി​​നി​​ധി, സ്ഥാ​​പ​​ന​​ത്തി​​ലെ പൂ​​ർ​​വവി​​ദ്യാ​​ർ​​ഥി എ​​ന്നി​​വ​​രാ​​ക​​ണം സ​​മി​​തി അം​​ഗ​​ങ്ങ​​ൾ.

അ​​ധ്യാ​​പ​​ക​​ര​​ട​​ക്ക​​മു​​ള്ള ജീ​​വ​​ന​​ക്കാ​​ർ അ​​ട​​ങ്ങി​​യ സ്ക്വാ​​ഡ് ഹോ​​സ്റ്റ​​ലു​​ക​​ളി​​ല​​ട​​ക്കം പ​​ട്രോ​​ളിം​​ഗ് ന​​ട​​ത്ത​​ണം. വി​​ദ്യാ​​ർ​​ഥി​​യോ അ​​ധ്യാ​​പ​​ക​​നോ ര​​ക്ഷി​​താ​​വോ ജീ​​വ​​ന​​ക്കാ​​രോ ന​​ൽ​​കു​​ന്ന പ​​രാ​​തി 24 മ​​ണി​​ക്കൂ​​റി​​ന​​കം ആ​​ന്‍റി റാ​​ഗിം​​ഗ് ക​​മ്മി​​റ്റി വ​​ഴി പൊ​​ലി​​സി​​ന് കൈ​​മാ​​റ​​ണം. റാ​​ഗിം​​ഗ് ന​​ട​​ത്തി​​യ​​വ​​രെ സ​​സ്പെ​​ൻ​​ഡ് ചെ​​യ്യ​​ണം.

എ​​ല്ലാ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ലും ആ​​ന്‍റിറാ​​ഗിം​​ഗ് മോ​​ണി​​റ്റ​​റിം​​ഗ് സെ​​ൽ വേ​​ണം. ആ​​ന്‍റിറാ​​ഗിം​​ഗ് പ്ര​​വ​​ർ​​ത്ത​​നം അ​​വ​​ലോ​​ക​​നം ചെ​​യ്യാ​​നാ​​യി ആ​​ഭ്യ​​ന്ത​​ര സെ​​ക്ര​​ട്ട​​റി അ​​ധ്യ​​ക്ഷ​​നാ​​യ സം​​സ്ഥാ​​ന​​ത​​ല മോ​​ണി​​റ്റ​​റിം​​ഗ് സ​​മി​​തി​​യു​​ണ്ടാ​​കും. ഒ​​ന്നാം അ​​പ്പീ​​ൽ ജി​​ല്ലാ​​ത​​ല ആ​​ന്‍റിറാ​​ഗിം​​ഗ് ക​​മ്മി​​റ്റി​​യാ​​ണ്. ര​​ണ്ടാം അ​​പ്പീ​​ൽ സം​​സ്ഥാ​​ന​​ത​​ല മോ​​ണി​​റ്റ​​റിം​​ഗ് സ​​മി​​തി​​യും.

2 വ​​ർ​​ഷം മു​​ത​​ൽ ത​​ട​​വും പി​​ഴ​​യും

റാ​​ഗിം​​ഗി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക​​യോ പ്രേ​​ര​​ണ ന​​ൽ​​കു​​ക​​യോ പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യോ ചെ​​യ്യു​​ന്ന​​വ​​ർ​​ക്ക് ര​​ണ്ടു വ​​ർ​​ഷം ത​​ട​​വും ര​​ണ്ടുല​​ക്ഷം രൂ​​പ പി​​ഴ​​യും ര​​ണ്ടും കൂ​​ടി​​യോ ബി​​ല്ലി​​ൽ വ്യ​​വ​​സ്ഥ ചെ​​യ്യു​​ന്നു.

വി​​ദ്യാ​​ർ​​ഥി അ​​ല്ലാ​​ത്ത​​വ​​രാ​​ണ് റാ​​ഗ് ചെ​​യ്യു​​ന്ന​​തെ​​ങ്കി​​ൽ മൂ​​ന്നു വ​​ർ​​ഷം ത​​ട​​വും അ​​ഞ്ചു ല​​ക്ഷം രൂ​​പ പി​​ഴ​​യും ര​​ണ്ടും കൂ​​ടി​​യോ ശി​​ക്ഷ ല​​ഭി​​ക്കും. വ്യാ​​ജ​​പ​​രാ​​തി ന​​ൽ​​കി​​യാ​​ൽ ആ​​റു മാ​​സം ത​​ട​​വും ഒ​​രു ല​​ക്ഷം രൂ​​പ പി​​ഴ​​യും.

Tags : Ragging No Forgiveness District Magistrate District Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Police

Recent News

Corehub Up